കണ്ണൂർ: കണ്ണൂർ സർവകലാശാല മേയ് അഞ്ചിന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ (സപ്ലിമെൻററി^2013ഉം അതിനു മുമ്പുമുള്ള അഡ്മിഷൻ ഡിഗ്രിയുടെ പേപ്പർ 4B05ECO മാക്രോ ഇക്കണോമിക്സ് അനാലിസിസ് II, ബി.ബി.എം (2011ഉം അതിനു മുമ്പുമുള്ള അഡ്മിഷൻ മാത്രം) ഡിഗ്രി പേപ്പർ 4B06BBM ഫിനാൻഷ്യൽ മാനേജ്മെൻറ് പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് പരീക്ഷ എട്ടിന്
ഏപ്രിൽ17ന് നടത്താതെ മാറ്റിവെച്ച ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് (സപ്ലിമെൻററി) ഡിഗ്രിയുടെ പേപ്പർ 6B15ENG ട്രാൻസലേഷൻ സ്റ്റഡീസ് പരീക്ഷ മേയ് എട്ടിന് നടത്തും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
നാലാം സെമസ്റ്റർ ബി.ടി.ടി.എം പുനഃപരീക്ഷ
നാലാം സെമസ്റ്റർ ബി.ടി.ടി.എം (2014-15 അഡ്മിഷൻ) ഡിഗ്രി ഏപ്രിൽ 28ന് നടന്ന കോംപ്ലിമെൻററി പേപ്പർ 4CO4TTM കൾചറൽ ഹെറിറ്റേജ് ഒാഫ് ഇന്ത്യൻ പുനഃപരീക്ഷ മേയ് എട്ടിന് നടത്തും.പരീക്ഷാ സമയത്തിൽ മാറ്റമില്ല.
മാറ്റിവെച്ച ബി.സി.എ/ബി.ബി.എം സപ്ലിമെൻററി പരീക്ഷകൾ
ഏപ്രിൽ 26ന് നടത്താതെ മാറ്റിെവച്ച നാലാം സെമസ്റ്റർ ബി.സി.എ/ബി.ബി.എം (സപ്ലിമെൻറി^2013ഉം അതിനു മുമ്പുമുള്ള അഡ്മിഷൻ) ഡിഗ്രി പേപ്പർ 4B10BCA ജാവ പ്രോഗ്രാമിങ്, 4B07BBM മാർക്കറ്റിങ് മാനേജ്മെൻറ് പരീക്ഷകൾ മേയ് എട്ടിന് നടത്തും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
ആറാം സെമസ്റ്റർ ബി.എ മലയാളം പ്രോജക്ട് ഇവാല്വേഷൻ
ആറാം സെമസ്റ്റർ ബി.എ മലയാളം (കോർ)-മേയ് 2017) ഡിഗ്രി പരീക്ഷയുടെ വൈവാ വോസി/പ്രോജക്ട് ഇവാല്വേഷൻ മേയ് മൂന്നു മുതൽ നടത്തും.രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതതു പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
എട്ടാം സെമസ്റ്റർ ബി.ടെക് വാച പരീക്ഷ
എട്ടാം സെമസ്റ്റർ ബി.ടെക് (റഗുലർ/സപ്ലിമെൻററി^ഏപ്രിൽ 2017) ഡിഗ്രി ഇ.സി വിഭാഗം വാച പരീക്ഷ മേയ് എട്ടു മുതൽ12വരെയും ഇ.ഇ. വിഭാഗം മേയ് ഒമ്പത് മുതൽ 11 വരെയും എം.ഇ വിഭാഗം മേയ് 15 മുതൽ 22 വരെയും െഎ.ടി വിഭാഗം മേയ് 15,16 തീയതികളിലും വിവിധ കേന്ദ്രങ്ങളിൽ നടത്തും. എൽ.ബി.എസ് കോളജ് ഒാഫ് എൻജിനീയറിങ്ങിൽ എല്ലാ വിഭാഗങ്ങളുടെയും വാച പരീക്ഷ മേയ് 15 മുതൽ നടക്കും. പരീക്ഷക്ക് അപേക്ഷിച്ചവർ അതതു പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
ആറാം സെമസ്റ്റർ ബി.എ ഹിസ്റ്ററി പ്രോജക്ട് ഇവാല്വേഷൻ
ആറാം സെമസ്റ്റർ ബി.എ ഹിസ്റ്ററി (റഗുലർ^സി.ബി.സി.എസ്.എസ്^മേയ് 2017) ഡിഗ്രി പ്രോജക്ട് ഇവാല്വേഷൻ/വൈവാ വോസി മേയ് എട്ട്, ഒമ്പത് തീയതികളിൽ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.