തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പരീക്ഷാ ഘടനയിൽ തീരുമാനമെടുക്കാനാവാതെ സർക്കാർ. പരീക്ഷാ ഘടന നിശ്ചയിക്കുന്നതിനുള്ള അധികാരത്തിൽ കൈകടത്തരുതെന്ന പി.എസ്.സിയുടെ ആവശ്യം അംഗീകരിക്കാനോ നിരാകരിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് മുഖ്യമന്ത്രി കൈയാളുന്ന പൊതുഭരണവകുപ്പ്. കെ.എ.എസിെൻറ പരീക്ഷാ ഘടന പൊതുഭരണവകുപ്പ് നിശ്ചയിക്കേട്ടയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. കേന്ദ്ര സർക്കാറിെൻറ പേഴ്സനൽ ആൻഡ് ട്രെയ്നിങ് വകുപ്പ് യു.പി.എസ്.സിയുമായി കൂടിയാലോചിച്ച് സിവിൽ സർവിസ് പരീക്ഷാ ഘടന നിശ്ചയിക്കുന്നതാണ് പൊതുഭരണവകുപ്പ് ഇതിന് ഉന്നയിക്കുന്ന ന്യായം. സിവിൽ സർവിസിനോളം പ്രാധാന്യമുള്ളതെന്ന നിലക്ക് കെ.എ.എസ് പരീക്ഷ സംബന്ധിച്ച് പി.എസ്.സിയും പൊതുഭരണവകുപ്പും ആലോചിച്ച് നിർവഹിക്കേട്ടയെന്നും ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്നു. അതിനാൽ, ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പൂർണമായും പി.എസ്.സിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നും ഏറക്കുറെ ധാരണയായിട്ടുണ്ട്. ഇക്കാര്യം പി.എസ്.സിയെ ഒൗദ്യോഗികമായി അറിയിക്കാൻ പൊതുഭരണവകുപ്പ് സന്നദ്ധമല്ലെന്നതാണ് ഏറെ വിചിത്രം.
പരീക്ഷയും സ്കീമും സംബന്ധിച്ച് സ്പെഷൽ റൂളിലെ വിവാദ വ്യവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പാണ് പി.എസ്.സി പൊതുഭരണവകുപ്പിന് കത്തയച്ചത്. കമീഷൻ യോഗത്തിലെ തീരുമാനപ്രകാരം നൽകിയ കത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. നിയമനം പി.എസ്.സിക്ക് വിട്ടാൽ പരീക്ഷ, സ്കീം, സിലബസ് അനുബന്ധ കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം പി.എസ്.സിക്കാണ്. ഇതിന് വിരുദ്ധമാണ് കെ.എ.എസ് വിഷയത്തിൽ സർക്കാർ കൈക്കൊണ്ടത്. പരീക്ഷ കാര്യങ്ങളെല്ലാം സർക്കാറുമായി കൂടിയാേലാചിക്കണമെന്നാണ് സ്പെഷൽ റൂൾ വ്യവസ്ഥ. 80 മാർക്കിെൻറ എഴുത്തുപരീക്ഷയും 20 മാർക്കിെൻറ ഇൻറർവ്യൂവും എന്ന നിർദേശം നേരത്തേ കരട് റൂളിലുണ്ടായിരുന്നു. പി.എസ്.സിയുടെ എതിർപ്പ് കാരണം ഇൗ നിർദേശം ഒഴിവാക്കി പകരം പരീക്ഷാ ഘടന തന്നെ കൂടിയാലോചിക്കണമെന്ന് സ്പെഷൽ റൂളിൽ നിർദേശിക്കുകയാണുണ്ടായത്.
പരീക്ഷാ ഘടന കാര്യത്തിൽ മുൻനിലപാടിൽനിന്ന് പി.എസ്.സിയും അൽപം അയഞ്ഞിട്ടുണ്ട്. പരീക്ഷാ ഘടന നിശ്ചയിക്കാനുള്ള അധികാരം സർക്കാറിനുണ്ടെന്നും കീഴ്വഴക്കങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്നും പി.എസ്.സി അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.