തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്മെന്റ് പ്രകൃയയുടെ ഭാഗമായുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാം. സെപ്റ്റംബർ 18 വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇത് യഥാർഥ പ്രവേശനം ഉറപ്പുവരുത്തുന്നില്ല.
ഒരു വിദ്യാർഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ്\കോളജ് സാധ്യത മാത്രമാണ് ട്രയൽ അലോട്മെന്റ്. ഈ സാധ്യതകൾ മനസിലാക്കി വിദ്യാർഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാനും ഇതിനോടകം നൽകിയ ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും നാളെ രാവിലെ 10 വരെ (സെപ്റ്റംബർ 20) സമയം ലഭിക്കും.
ഒന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെടുത്തിയ കോഴ്സ്,കോളജ് കോമ്പിനേഷനുകളിലേക്ക് പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകൾ നൽകാൻ അവസരമുണ്ടായിരിക്കില്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.