എൻട്രൻസ് പരീക്ഷ: അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും.

ജൂൺ 5 മുതൽ 10 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലുമാണ് പരീക്ഷ നടന്നത്. 10ന് പ്രസിദ്ധീകരിച്ച ഉത്തര സൂചിക സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് ഇവ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചത്.

വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2 525300

Tags:    
News Summary - kerala entrance exam answer key published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.