തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നവംബര്‍ 16 മുതല്‍ 23 വരെയുള്ള തീയതികളില്‍ നടത്തുന്ന മൂന്നാം വര്‍ഷ എം.എസ് സി മെഡിക്കല്‍ ഫിസിയോളജി റെഗുലര്‍/ സപ്ലിമെന്‍ററി തിയറി, നവംബര്‍ 17 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടക്കുന്ന ഒന്നാംവര്‍ഷ എം.എച്ച്.എ ഡിഗ്രി റെഗുലര്‍/ സപ്ലിമെന്‍ററി തിയറി, നവംബര്‍ 16ന് തുടങ്ങുന്ന മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി സപ്ലിമെന്‍ററി (2016, 2014 സ്‌കീം) തിയറി, രണ്ടാം വര്‍ഷ ബി.എ എസ്.എല്‍.പി ഡിഗ്രി സപ്ലിമെന്‍ററി (2016-2020 സ്‌കീം) തിയറി, മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി (2016-2014 സ്‌കീം), നവംബര്‍ 17ന് തുടങ്ങുന്ന ഒന്നാം വര്‍ഷ ബിഎ.എസ്.എല്‍.പി സപ്ലിമെന്‍ററി (2016-2012 സ്‌കീം) തിയറി പരീക്ഷ എന്നിവയുടെ പുനഃക്രമീകരിച്ച ടൈംടേബിളുകള്‍ പ്രസിദ്ധീകരിച്ചു.
നവംബര്‍ 11ന് തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.എസ് സി ഒപ്‌റ്റോമെട്രി സപ്ലിമെന്‍ററി പ്രാക്ടിക്കല്‍ പരീക്ഷാ ടൈംടേബില്‍ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
നവംബര്‍ രണ്ടിന് തുടങ്ങുന്ന ഒന്നാം വര്‍ഷ എം.എസ്.സി നഴ്‌സിങ് ഡിഗ്രി റെഗുലര്‍/സപ്ലിമെന്‍ററി തിയറി പരീക്ഷ, മൂന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ എന്നിവയുടെ അഡ്മിറ്റ് കാര്‍ഡ് ഒക്‌ടോബര്‍ 28 മുതല്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വിദ്യാർഥികള്‍ പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.