ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്​ഥാനത്തെ ഒന്നാംവർഷ ഹയർ​െസക്കൻഡറി പരീക്ഷകൾ മാറ്റിവെച്ച്​  പൊതുവിദ്യാഭ്യാസ വകുപ്പ്​  ഉത്തരവിറക്കി. തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

കോവിഡ്​ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിർദേശത്തിന്‍റെ  അടിസ്​ഥാനത്തിലാണ്​​ പരീക്ഷ മാറ്റാനുള്ള തീരുമാനം. ഓഫ്​ലൈനായി പരീക്ഷ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. 4.35 ലക്ഷം വിദ്യാർഥികളാണ്​ പ്ലസ്​ വൺ പരീക്ഷ എഴുതുക. 

Tags:    
News Summary - Kerala Plus one exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.