ആരോഗ്യ സർവകലാശാല പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു

തൃശൂർ: നവംബർ 18ന്​ തുടങ്ങുന്ന തേർഡ് പ്രഫഷണൽ ബി.എ.എം.എസ്​ സപ്ലിമെൻററി (2016 പ്രവേശനം) തിയറി, 24ന്​ തുടങ്ങുന്ന ഫസ്​റ്റ്​ പ്രഫഷണൽ ബി.എ.എം.എസ്​ പാർട്ട്-ഒന്ന്​ സപ്ലിമെൻററി (2010 സ്കീം) തിയറി, 26ന്​ തുടങ്ങുന്ന ഫസ്​റ്റ്​ പ്രഫഷണൽ ബി.എ.എം.എസ്​ പാർട്ട് -രണ്ട്​ സപ്ലിമെൻററി (2010 സ്കീം) തിയറി, ഡിസംബർ നാലിന് തുടങ്ങുന്ന സെക്കൻറ്​ പ്രഫഷണൽ ബി.എ.എം.എസ്​ പാർട്ട്-ഒന്ന്​ സപ്ലിമെൻററി (2010 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 

പരീക്ഷാഫലം

മാർച്ചിൽ നടത്തിയ ഫസ്​റ്റ്​ സെമസ്​റ്റർ എംഫാം റെഗുലർ/സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന നിശ്ചിത ഫീസടച്ച് ഓൺലൈൻ ആയി നവംബർ 25നകം അപേക്ഷിക്കണം.

അഡ്മിറ്റ് കാർഡ് വിതരണം

രണ്ടാം വർഷ ബി.എസ്​സി നഴ്സിംഗ് സപ്ലിമെൻററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വിതരണത്തിന്​ എത്തി. പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.