കേരളസർവകലാശാല നാളെ നടത്താൻ നിശ്ചയിച്ച പരീക്ഷ മാറ്റി

തിരുവനന്തപുരം: കേരളസർവകലാശാല ഡിസംബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്​സി./എം.കോം. (വിദൂര വിദ്യാഭ്യാസം), മൂന്നാം സെമസ്റ്റർ എം.എസ്​സി./എം.കോം. (കോവിഡ് സ്​പെഷൽ) അവസാന വർഷ ബി.എ (പാർട്ട് III) പ്രൈവറ്റ് രജിസ്​ട്രേഷൻ ഡിഗ്രി പരീക്ഷകൾ മാറ്റിവെച്ചു.

പുതുക്കിയ ടൈംടേബിൾ

കേരളസർവകലാശാല ഡിസംബർ ആറിന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ്​. ബി.എസ്​സി ജിയോളജി പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ എട്ടിലേക്ക്​ പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

 പരീക്ഷത്തീയതി

കേരളസർവകലാശാലയുടെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റ​​ഗ്രേറ്റഡ് ബി.എ എൽഎൽ. ബി./ബി.കോം എൽഎൽ.ബി/ബി.ബി.എ എൽഎൽ.ബി പരീക്ഷകൾ 2022 ഡിസംബർ 20 മുതൽ ആരംഭിക്കും.


കേരളസർവകലാശാല 2023 ജനുവരിയിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ യൂനിറ്ററി (റെഗുലർ /സപ്ലിമെൻററി/മേഴ്സിചാൻസ്​) എൽഎൽ.ബി ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ. 

Tags:    
News Summary - kerala university Rescheduling of Examinations scheduled on 6.12.2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT