കേരളയിൽ ബിരുദ പരീക്ഷകൾ 21 മുതൽ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ അവസാന സെമസ്​റ്റർ ബിരുദ പരീക്ഷകൾ മെയ്​ 21 ന്​ തുടങ്ങും. സി.ബി.സി.എസ്​.എസ്​ ആറാം സെമസ്​റ്റർ പരീക്ഷകൾ 21 മുതലും വിദൂര വിദ്യാഭ്യാസം അഞ്ച്​, ആറ്​ സെമസ്​റ്റർ ബിരുദ പരീക്ഷകൾ 28 മുതലും നടക്കും. 

പഞ്ചവത്സര എൽ.എൽ.ബി പത്താം സെമസ്​റ്റർ പരീക്ഷകൾ ജൂൺ 8 നും അഞ്ചാം സെമസ്​റ്റർ പരീക്ഷകൾ ജൂൺ 16 നും ത്രിവസത്സര എൽ.എൽ.ബി ആറാം സെമസ്​റ്റർ പരീക്ഷകൾ ജൂൺ 9 നും ആരംഭിക്കും. 

പരീക്ഷാ നടത്തിപ്പിനായി ഇത്തവണ ഉപകേ​ന്ദ്രങ്ങൾ ഉണ്ടാകും. വിദ്യാർഥികളുടെ യാത്ര കുറക്കുന്നതിനായി ഉപകേന്ദ്രങ്ങൾ അവർക്ക്​ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഉണ്ടാകുമെന്ന്​ സർവകലാശാല വാർത്താ കുറിപ്പിൽ അറിയിച്ചു.  
 

Tags:    
News Summary - kerala university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.