കൊച്ചി: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടത്തിവരുന്ന എൻജിനീയറിങ് ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈകോടതി റദ്ദാക്കി. ഒന്ന്, മൂന്ന് സെമസ്റ്ററുകളിൽ ഇതുവരെ നടന്നതും ബുധനാഴ്ചയടക്കം നടക്കാനിരിക്കുന്നതുമായ പരീക്ഷകളാണ് ജസ്റ്റിസ് അമിത് റാവൽ റദ്ദാക്കിയത്. ഓൺലൈൻ പരീക്ഷ സംബന്ധിച്ച യു.ജി.സി മാർഗനിർദേശങ്ങൾ ലംഘിെച്ചന്ന് വിലയിരുത്തിയാണ് ഉത്തരവ്. പരീക്ഷക്കെതിരെ എട്ട് വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അവസാന സെമസ്റ്റർ ഒഴികെയുള്ളവ ഓൺലൈനിൽ നടത്തണമെന്ന മാർഗനിർദേശമുണ്ടായിരിക്കെ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ആവശ്യമായ സോഫ്ട്വെയർ ലഭ്യമല്ലാത്തതിനാലാണ് ഓൺലൈൻ പരീക്ഷ നടത്താൻ കഴിയാത്തതെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം.
പരീക്ഷ നടത്തിപ്പ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് യു.ജി.സിയും ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങളും യു.ജി.സി മാർഗനിർദേശങ്ങളും പാലിച്ച് പരീക്ഷ നടത്താനുള്ള പുതിയ ഷെഡ്യൂൾ തയാറാക്കാനും കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.