തിരുവനന്തപുരം: പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പിന്തുണയും ആത്മവിശ്വാസവും പകരാൻ രക്ഷാകർത്താക്കളോട് അഭ്യർഥിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. രക്ഷാകർത്താക്കളോട് എന്ന പേരിൽ പ്രത്യേകം സർക്കുലർ ഇറക്കിയാണ് അഭ്യർഥന. സർക്കുലറിലെ പ്രധാന നിർദേശങ്ങൾ:
* പരീക്ഷ എഴുതുന്ന കുട്ടികളുടെ എല്ലാ സുരക്ഷിതത്വവും വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്
* കുട്ടികളിൽ ആശങ്കയുണ്ടാക്കി ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്
* പഠനത്തിലും പരീക്ഷയിലും ശ്രദ്ധകേന്ദ്രീകരിക്കാൻ അവർക്ക് ആത്മവിശ്വാസം പകരണം
* നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതിെൻറ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം
* ഇടവേളക്കുശേഷം കൂട്ടുകാരെ കാണുന്ന ആഹ്ലാദത്തിൽ അവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാൻ പറയണം
* മാസ്ക് ധരിക്കാൻ പരിശീലിപ്പിക്കുക, പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തും വരെ മാസ്ക് ധരിക്കണമെന്ന് നിർദേശം നൽകുക
* അധ്യാപകരുടെ നിർദേശം പാലിക്കണമെന്ന് പറയുക
* പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കുട്ടികളെ സ്കൂളിലെത്തിക്കുക
* പരീക്ഷ കഴിഞ്ഞാൽ ഒരിടത്തും ചുറ്റിത്തിരിയാതെ അവർ വീട്ടിലെത്തുന്നെന്ന് ഉറപ്പാക്കുക
* കൂടെച്ചെല്ലുന്ന രക്ഷാകർത്താക്കൾ മറ്റുള്ളവരിൽനിന്ന് ശാരീരിക അകലം പാലിക്കുക
* സ്കൂളിൽ ലഭ്യമാണെങ്കിലും കുടിവെള്ളം കൊടുത്തയക്കുന്നതാണ് ഉചിതം
* പരീക്ഷ എഴുതാനാവശ്യമായ എല്ലാ സാമഗ്രികളും കൊണ്ടുപോകുന്നെന്ന് ഉറപ്പാക്കണം
* വീട്ടിൽ തിരിച്ചെത്തിയാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കുളിച്ചശേഷം മാത്രം കുടുംബവുമായി ഇടപഴകാൻ അനുവദിക്കുക
* സ്വന്തം സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളാണ് ഇവയെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക
* കുട്ടികളിൽ സംഭവിക്കുന്ന ചെറിയ അശ്രദ്ധയുടെ പേരിൽ അവരെ ഭയപ്പെടുത്താതിരിക്കുക
* അശ്രദ്ധ സംഭവിച്ചെങ്കിൽ വരുംദിവസങ്ങളിൽ ആവർത്തിക്കാതിരിക്കാൻ അവരെ പ്രാപ്തരാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.