ദുബൈ നീറ്റ്​ പരീക്ഷ കേന്ദ്രം; ഇന്നുമുതൽ അപേക്ഷ നൽകാം

ന്യൂഡൽഹി: നീറ്റ്​ പരീക്ഷ (യു.ജി) ദുബൈ സെന്‍ററിൽ എഴുതുന്നതിനായി വിദ്യാർഥികൾക്ക്​ ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. കുവൈത്ത്​ അടക്കമുള്ള മറ്റ്​ സെന്‍ററുകളിലേക്ക്​ നേരത്തേ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ആഗസ്റ്റ്​ ആറുവരെ അപേക്ഷ സമർപ്പിക്കാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും അഭ്യർഥന മാനിച്ചാണ്​ കുവൈത്തിന്​ പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം അനുവദിച്ചത്​. എൻ.ടി.എ നീറ്റിന്‍റെ ഔ​േദ്യാഗിക വൈബ്​സൈറ്റായ neet.nta.nic.in വഴി അപേക്ഷ സമർപ്പിക്കാം.

കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ നീറ്റ്​ പരീക്ഷ മാറ്റിവെച്ചിരുന്നു. ആഗസ്റ്റ്​ ഒന്നിന്​ പരീക്ഷ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സെപ്​റ്റംബർ 12​േലക്ക്​ പരീക്ഷ മാറ്റിവെക്കുകയായിരുന്നു.

കോവിഡ്​ നിയന്ത്രണങ്ങൾ മൂലം നീറ്റ്​ പരീക്ഷക്ക്​ ഹാജരാകാൻ ബുദ്ധിമുട്ടാകുമെന്ന്​ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പ്രശ്​ന പരിഹാരം കാണണമെന്ന വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭ്യർഥനയെ തുടർന്നാണ്​ പ്രധാനമന്ത്രിയ​ുടെ ഇടപെടൽ.

നീറ്റ്​ പരീക്ഷ നടത്തിപ്പിനായി കുവൈത്ത്​, ദുബൈ എംബസികൾ നീറ്റ്​ പരീക്ഷ നടത്തിപ്പിന്​ സഹായം ഉറപ്പാക്കുമെന്നും​ കേന്ദ്രം വ്യക്തമാക്കി.  

Tags:    
News Summary - Neet Dubai Exam centre candidates can apply online from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.