നീറ്റ് പി.ജി 2023 രജിസ്ട്രേഷൻ ഇന്ന്; പരീക്ഷ മാർച്ച് അഞ്ചിന്

ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പി.ജി 2023 ന് രജിസ്ട്രേഷൻ ഇന്നു മുതൽ.  

nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ജനുവരി അഞ്ചിന് വൈകീട്ട് മൂന്നിനാണ് രജിസ്ട്രേഷൻ തുടങ്ങുക. ജനുവരി 25ാണ് അവസാന തീയതി.

നീറ്റ് പി.ജി വഴി എയിംസ്, പി.ജി.ഐ.എം.ഇ.ആർ, നിംഹാൻസ്, എസ്.സി.ടി.ഐ.എം.എസ്.ടി,ജിപ്മർ എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ മെഡിക്കൽ കോളജുകളിലും സർവകലാശാലകളിലും എം.ഡി, എം.എസ് അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം. 

Tags:    
News Summary - NEET PG 2023 Registrations to begin today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.