രാജ്യത്തെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് (MD/MS/PG Diploma) പ്രോഗ്രാമുകളിലേക്കുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ (നീറ്റ് പി.ജി 2021) ഏപ്രിൽ 18ന് നടത്തും. ന്യൂഡൽഹിയിലെ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷനാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
50 ശതമാനം അഖിലേന്ത്യ േക്വാട്ട, സ്റ്റേറ്റ് േക്വാട്ട സീറ്റുകളിലും സ്വകാര്യ മെഡിക്കൽ കോളജുകൾ, വാഴ്സിറ്റികൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ പി.ജി സീറ്റുകൾ, സായുധ സേന മെഡിക്കൽ സർവിസസ് സ്ഥാപനങ്ങളിലെ മെഡിക്കൽ പി.ജി സീറ്റുകൾ മുതലായവയിലും നീറ്റ് പി.ജി 2021 റാങ്കടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെൻറിലൂടെയാണ് അഡ്മിഷൻ.
എന്നാൽ, ന്യൂഡൽഹി ഉൾപ്പെടെയുള്ള എയിംസുകൾ, പിജിമെർ ചണ്ഡിഗഢ്, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലെ പി.ജി പ്രവേശനം നീറ്റ് പി.ജി 2021ന്‍റെ പരിധിയിൽ പെടില്ല.വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://nbe.edu.inൽ ലഭ്യമാണ്. സേവന നികുതി ഉൾപ്പെടെ പരീക്ഷ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 5015 രൂപയും SC/ST/PWD വിഭാഗങ്ങൾക്ക് 3835 രൂപയുമാണ്. െക്രഡിറ്റ്/ െഡബിറ്റ് കാർഡ് മഖേന ഓൺലൈനായി ഫീസ് അടക്കാം.
അപേക്ഷ ഓൺലൈനായി മാർച്ച് 15നകം സമർപ്പിക്കണം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് പരീക്ഷ കേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.