നീറ്റ്​-പി.ജി പ്രവേശന പരീക്ഷ മാറ്റി

ന്യൂഡൽഹി: ഞായറാഴ്ച നടത്താനിരുന്ന നീറ്റ്​-പി.ജി പ്രവേശന പരീക്ഷ മാറ്റി. കോവിഡ് വ്യാപിക്കുന്ന​ സാഹചര്യത്തിലാണ്​ പരീക്ഷ മാറ്റിയത്​. ആരോഗ്യ വകുപ്പ് മന്ത്രി​ ഡോ.ഹർഷ വർധനാണ്​ ഇക്കാര്യം അറിയിച്ചത്​.

പുതുക്കിയ പരീക്ഷ തീയതി പിന്നീട്​ അറിയിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി. 1.7 ലക്ഷം വിദ്യാർഥികളാണ്​ മെഡിക്കൽ പി.ജി പ്രവേശന പരീക്ഷക്ക്​ അപേക്ഷിച്ചിട്ടുള്ളത്​.

ഡോക്​ടർമാരുടെ ആരോഗ്യത്തിനാണ്​ പ്രാധാന്യം നൽകുന്നത്​. അതുകൊണ്ടാണ്​ പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷ മാറ്റണ​െമന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്​ കേന്ദ്രസർക്കാർ നടപടി​.

Tags:    
News Summary - NEET Post-Grad Exam Scheduled On Sunday Deferred Amid Covid Surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT