ശാസ്ത്ര വിഷയങ്ങളിൽ സമർഥരായ പ്ലസ്ടു വിദ്യാർഥികൾക്ക് രണ്ട് പ്രമുഖ സ്ഥാപനങ്ങളിൽ പഞ്ചവത്സര എം.എസ്സി പഠനത്തിന് മികച്ച അവസരം. ഭുവനേശ്വറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ൈനസർ), മുംബൈ വാഴ്സിറ്റി - ഡിപ്പാർട്മെൻറ് ഒാഫ് ആറ്റോമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം -ഡി.എ.ഇ സി.ഇ.ബി.എസ്) എന്നിവിടങ്ങളിൽ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം പ്രവേശനത്തിനായുള്ള നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിൽ (നെസ്റ്റ് 2018) പെങ്കടുക്കുന്നതിന് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 2018 ജൂൺ രണ്ടിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ ദേശീയതലത്തിൽ നടത്തുന്ന ‘െനസ്റ്റിൽ’ പെങ്കടുക്കുന്നതിന് ജനുവരി ഒന്നുമുതൽ www.nestexam.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2018 മാർച്ച് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഇതിനുള്ള നിർദേശങ്ങൾ വെബ്സ്സൈറ്റിൽ ലഭിക്കും.
യോഗ്യത: അപേക്ഷാർഥി 1998 ആഗസ്റ്റ് ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും അഞ്ചുവർഷത്തെ ഇളവുണ്ട്. ശാസ്ത്ര വിഷയങ്ങൾ പഠിച്ച് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി/ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ) വിഭാഗക്കാർക്ക് 55 ശതമാനം മതി) പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ 2016 അല്ലെങ്കിൽ 2017 ൽ വിജയിച്ചിട്ടുള്ളവർക്കും 2018ൽ ഫൈനൽ യോഗ്യത പരീക്ഷ എഴുതുന്നവർക്കും അേപക്ഷിക്കാൻ അർഹതയുണ്ട്.
‘നെസ്റ്റിൽ’ യോഗ്യതനേടി മെറിറ്റ് ലിസ്റ്റിൽ ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്നവർക്കാണ് അഡ്മിഷൻ. അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വർഗം ഭിന്നശേഷിക്കാർ/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. െക്രഡിറ്റ്/ൈഡബിറ്റ് കാർഡ് ഉപയോഗിച്ച് ഒാൺലൈനായോ നെറ്റ് ബാങ്കിങ്ങിലൂടെയോ ഫീസടക്കാം. അഡ്മിറ്റ്കാർഡ് ഏപ്രിൽ 25 മുതൽ ഡൗൺലോഡ് ചെയ്യാം.
ടെസ്റ്റ്: കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ പരീക്ഷ ജൂൺ രണ്ടിന് ശനിയാഴ്ച രാജ്യത്തെ 109 നഗരങ്ങളിലായി നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ, പാലക്കാട് , കണ്ണൂർ, കാസർകോട് എന്നിവ ടെസ്റ്റ് സെൻററുകളാണ്. മുഴുവൻ ടെസ്റ്റ് സെൻററുകളും വെബ്സൈറ്റിലുണ്ട്. മുൻഗണന ക്രമത്തിൽ അഞ്ച് സെൻററുകൾ ടെസ്റ്റിനായി തിരഞ്ഞെടുക്കാം.
ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ടെസ്റ്റിൽ അഞ്ച്സെക്ഷനുകളുണ്ട്. സെക്ഷൻ ഒന്നിൽ പൊതുവായ 30 മാർക്കിെൻറ ചോദ്യങ്ങളുണ്ടാകും. ഇതിൽ നെഗറ്റിവ് മാർക്കില്ല.
രണ്ട് മുതൽ അഞ്ച് വരെയുള്ള സെക്ഷനുകളിൽ ബേയാളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കിെൻറ വീതം ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കും.
ഇഷ്ടമുള്ള വിഷയങ്ങളിൽ ടെസ്റ്റിനെ അഭിമുഖീകരിക്കാം. ആദ്യ ജനറൽ സെക്ഷന് പുറമെ ഇഷ്ടമുള്ള മൂന്ന് വിഷയങ്ങളിലെ സ്കോർ കൂടി മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കും.
സബ്ജക്ട് കോംപ്രിഹെൻഷനും അനലറ്റിക്കൽ എബിലിറ്റിയും പരിശോധിക്കുന്ന വിധത്തിലാണ് ചോദ്യങ്ങൾ.
സബ്ജക്ട് സെക്ഷനുകളിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കുണ്ട്. ടെസ്റ്റിെൻറ മാതൃക മനസ്സിലാക്കുന്നതിനും തയാറെടുപ്പിനും മുൻകാല ചോദ്യ പേപ്പറുകൾ www.nestexam.in എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുള്ളത് കാണുക.
നെസ്റ്റ് 2018 പരീക്ഷാഫലം ജൂൺ 18ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
വിവരങ്ങൾ www.nestexam.in എന്ന വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.