സാങ്കേതിക സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഇപ്പോൾ നടന്നുവരുന്ന പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ലെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു. ജൂലൈ ഒമ്പതിന് തുടങ്ങിയ പരീക്ഷകൾ, ഇതര സർവകലാശാലകളിൽ നടന്നുവരുന്നത് പോലെ ഓഫ്ലൈനായിതന്നെ തുടരുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് അവരുടെ വീടിന് സമീപമുള്ള എൻജിനീയറിങ് കോളജുകളിൽ തന്നെ പരീക്ഷ എഴുതുവാനുള്ള പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണമെന്ന് കോളജുകൾക്ക് സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് രോഗബാധ മൂലമുള്ള പ്രശ്നങ്ങളാൽ ഈ പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്രാ ബുദ്ധിമുട്ടുകൾ മൂലം പരീക്ഷകളിൽ പങ്കെടുക്കുവാനാകാത്ത ഇതരസംസ്ഥാന വിദ്യാർഥികൾക്കും ഒരു അവസരം കൂടി നൽകുമെന്ന വിവരം യൂണിവേഴ്സിറ്റി നേരത്തെതന്നെ അറിയിച്ചിരുന്നു. ഇത് വിദ്യാർഥികളുടെ ആദ്യ റെഗുലർ ചാൻസ് ആയിത്തന്നെ പരിഗണിക്കും. 

Tags:    
News Summary - no change in technical university exam schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.