ന്യൂഡൽഹി: കോവിഡ് 19 െൻറ സാഹചര്യത്തിൽ വിവിധ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടിയതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.
യു.ജി.സി നെറ്റ്, സി.എസ്.െഎ.ആർ നെറ്റ്, െഎ.സി.എ.ആർ, ഇഗ്നോ ഒാപ്പൺമാറ്റ്, ജെ.എൻ.യു പ്രവേശന പരീക്ഷ തുടങ്ങിയവയുടെ അപേക്ഷ തീയതിയാണ് നീട്ടിയത്. ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം.
മൂന്നാം തവണയാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടുന്നത്. നേരത്തേ മേയ് 31 വരെയായിരുന്നു ഇവയുടെ അേപക്ഷ തീയതി. എൻ.ടി.എയുടെ ഒൗദ്യോഗിക വെബ്സൈറ്റായ nta.ac.in വഴി അപേക്ഷ സമർപ്പിക്കാം. ഒാൺലൈൻ അപേക്ഷകൾ ജൂൺ 15 അഞ്ച് മണി വരെയും പരീക്ഷ ഫീസ് അന്നേദിവസം 11.50 വരെയും സമർപ്പിക്കാം. പുതുക്കിയ പരീക്ഷ തീയതിയും അഡ്മിറ്റ് കാർഡ് ഡൗൺേലാഡ് ചെയ്യുന്ന തീയതിയും പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.