സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ മാറ്റി; അനിവാര്യ കാരണങ്ങളാലാണെന്ന് എൻ.ടി.എ

ന്യൂഡൽഹി: ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചിയിച്ചിരുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു. അനിവാര്യ കാരണങ്ങളാലും ലോജിസ്റ്റിക് പ്രശ്നങ്ങളാലും പരീക്ഷ മാറ്റിവെക്കുകയാണെന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) അറിയിച്ചത്. പുതുക്കിയ പരീക്ഷ തീയതി ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in പ്രസിദ്ധീകരിക്കുമെന്നും ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

ചോദ്യ​പേപ്പർ ചോർന്നതിനെ തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച നടത്തിയ യു.ജി.സി ​നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം സി.ബി.ഐയെ ഏൽപിച്ചതായും വിദ്യാഭ്യാസ മ​​ന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ 1205 കേന്ദ്രങ്ങളിലായി 11.21 ലക്ഷം പേരാണ് നെറ്റ് പരീക്ഷയെഴുതിയിരുന്നത്. എൻ.ടി.എ മേയ് അഞ്ചിന് നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി)യിലും ക്രമക്കേട് നടന്നതായി ആരോപണമുയർന്നിരുന്നു. ഇതോടെ എൻ.ടി.എയുടെ വിശ്വാസ്യത ​കൂടുതൽ ചോദ്യം ​ചെയ്യ​പ്പെട്ടിരിക്കുകയാണ്. നേരത്തേ നാലുവർഷ ബി.എഡ് പ്രോഗ്രാമിലേക്ക് ജൂൺ 12ന് നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും എൻ.ടി.എ റദ്ദാക്കിയിരുന്നു.  

Tags:    
News Summary - NTA postpones CSIR UGC NET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT