തിരുവനന്തപുരം: നാഷനൽ ടാലൻറ് സെർച്ച് സ്റ്റേജ് വൺ ഓൺലൈൻ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 11 വരെ നീട്ടി. ഇൻറർനാഷനൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ജനുവരി 17ന് നടക്കുന്നതിനാൽ എൻ.ടി.എസ് പരീക്ഷ ജനുവരി 24 ലേക്ക് മാറ്റിയതായി എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു.
എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ( www.scert.kerala.gov.in ) നൽകിയിരിക്കുന്ന 'ONLINE VERIFICATION AND APPROVAL OF NTSE APPLICATION FORM (2020-21) BY HM/PRINCIPAL (Login using Sampoorna Username and Password)' എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർനെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് പ്രിൻസിപ്പൽ/പ്രധാനാധ്യാപകർ, എൻ.ടി.എസ്, അപേക്ഷകൾ ഡിസംബർ 15 നകം അപ്രൂവ് ചെയ്യണം. വിവരങ്ങൾക്ക്: 0471 - 2346113, 9633244348, 9744640038, www.scert.kerala.gov.in . Email: ntsescertkerala@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.