മുക്കം: രാജ്യത്തെ എണ്ണപ്പെട്ട മത്സരപരീക്ഷകളിലൊന്നായ എൻ.ടി.എസ്.ഇയിൽ മികച്ച വിജയവുമായി നാട്ടിൻപുറത്തുകാരനായ വിദ്യാർഥി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എസ്. സിദാനാണ് നാഷനൽ ടാലൻറ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിെൻറ അഭിമാനമായത്.
പത്താം ക്ലാസ് വിദ്യാർഥികൾക്ക് ദേശീയതലത്തിൽ എൻ.സി.ഇ.ആർ.ടിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന പരീക്ഷയാണ് എൻ.ടി.എസ്.ഇ. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത് സിദാന് വലിയ നേട്ടമായി.
എൻ.ടി.എസ്.ഇ നേടുന്ന വിദ്യാർഥിക്ക് വിദ്യാഭ്യാസ മേഖലയിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. പ്ലസ് വൺതലത്തിൽ പ്രതിമാസം 1250 രൂപ വീതം സ്കോളർഷിപ്പായി ലഭിക്കും. ഇതിന് പുറമെ
സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഡോക്ടറൽതലം വരെയുള്ള ഉപരി പഠനങ്ങൾക്ക് കേന്ദ്ര ഗവൺമെൻറ് സ്കോളർഷിപ്പുകൾ കിട്ടും. എൻജിനീയറിങ്ങോ മെഡിസിനോ പോലെയുള്ള പ്രഫഷനൽ കോഴ്സുകൾ ആണെങ്കിൽ ബിരുദാനന്തര ബിരുദ തലംവരെ സ്കോളർഷിപ് ലഭിക്കും. പിഎച്ച്.ഡിതലത്തിൽ യു.ജി.സിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്കോളർഷിപ് ലഭിക്കുക.ജില്ല, സംസ്ഥാനതലത്തിൽ വിവിധ ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയവും സംസ്ഥാന ഗണിത കലോത്സവത്തിൽ ഗണിത പസ്സിൽ മത്സരത്തിൽ രണ്ടാം സ്ഥാനവും സിദാൻ കരസ്ഥമാക്കിയിട്ടുണ്ട്. യു.പി. മുഹമ്മദ് ഷരീഫ്, ഇ. സബീല എന്നിവരുടെ മകനാണ് സിദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.