അമ്പലപ്പുഴ: പാരലൽ ഡിഗ്രി വിദ്യാർഥികളുടെ പരീക്ഷ പൂർത്തിയാകുന്നതിനുമുമ്പ് പി.ജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര പഠനം നടത്താൻ കഴിയാതെ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിസന്ധിയിലായി.
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം വൈകിയാണ് പാരലൽ ഡിഗ്രി പരീക്ഷയാരംഭിച്ചത്. ശേഷിക്കുന്ന പരീക്ഷ 30ന് നടത്തും. ഇതിനിടയിലാണ് പി.ജി കോഴ്സിന് സർവകലാശാല അപേക്ഷ ക്ഷണിച്ചത്.
പാരലൽ ഡിഗ്രി പരീക്ഷ ഫലപ്രഖ്യാപനം ഒരുമാസത്തിനുശേഷമേ പുറത്തുവരൂ. ഇതിനുള്ളിൽ പി.ജി അപേക്ഷ കാലാവധിയും കഴിയും.
പാരലലായി ഡിഗ്രി പരീക്ഷയെഴുതിയ നിരവധി വിദ്യാർഥികൾക്ക് പി.ജി പഠനം നടത്താനാവില്ല. െറഗുലർ ഡിഗ്രി വിദ്യാർഥികളുടെ പരീക്ഷ സമയബന്ധിതമായി പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സമാന്തരമായി ഡിഗ്രി പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉപരിപഠനസാധ്യത മങ്ങി. അടിയന്തരമായി സർക്കാറും സർവകലാശാലയും ഇടപെട്ട് പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.