ന്യൂഡൽഹി: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പരീക്ഷ ഒക്ടോബർ നാലിനുതന്നെ നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിവിൽ സർവിസ് പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദേശിച്ചു. ഈ വർഷത്തോടെ പ്രായപരിധി അവസാനിക്കുന്ന പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ പ്രായപരിധിയിൽ ഇളവു നൽകണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.
കോവിഡ് പടരുന്ന സാഹചര്യത്തിലും ചില സംസ്ഥാനങ്ങളിലെ വെള്ളെപ്പാക്കവും കണക്കിലെടുത്ത് സിവിൽ സർവിസ് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20 പരീക്ഷാർഥികൾ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.
കോവിഡ് പശ്ചാത്തലത്തിൽ മേയ് 31ന് നടത്താനിരുന്ന പരീക്ഷ ഒക്ടോബർ നാലിലേക്ക് മാറ്റുകയായിരുന്നു. സിവിൽ സർവിസ് പരീക്ഷ ഇനി മാറ്റിവെക്കാൻ സാധിക്കില്ലെന്നും പരീക്ഷ മാറ്റിയാൽ ഈ വർഷം നടത്തേണ്ട മറ്റു പരീക്ഷകളുടെ സമയക്രമത്തെ ബാധിക്കുമെന്നും യൂനിയൻ പബ്ലിക് സർവിസ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പത്തുലക്ഷത്തിലധികം പേരാണ് സിവിൽ സർവിസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.