തിരുവനന്തപുരം: കോവിഡ് വ്യാപനമുയർത്തിയ ആശങ്കകൾക്കിടെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിയെങ്കിലും എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷയുള്ളത്. മേയ് അഞ്ചിനാണ് എസ്.എസ്.എൽ.സി െഎ.ടി പരീക്ഷ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ മാറ്റിയ സാഹചര്യത്തിൽ െഎ.ടി പരീക്ഷയും മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ബുധനാഴ്ച തുടങ്ങാനിരുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
തിങ്കളാഴ്ച ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലായി 53,000ത്തോളം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇയിൽ വൊക്കേഷനൽ തിയറിയായിരുന്നു. ഏപ്രിൽ എട്ടിനാണ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, എസ്.എസ്.എൽ.സി പരീക്ഷകൾ തുടങ്ങിയത്.
മൂല്യനിർണയം മേയ് അഞ്ചിന് തുടങ്ങും
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ മാറ്റിയതോടെ മേയ് 10ന് തുടങ്ങാനിരുന്ന മൂല്യനിർണയം നേരത്തേ തുടങ്ങാൻ തീരുമാനം. മുഴുവൻ വിഷയങ്ങളുടെയും മൂല്യനിർണയം സംസ്ഥാനത്തെ 79 കേന്ദ്രങ്ങളിലായി മേയ് അഞ്ചിന് ആരംഭിക്കുമെന്ന് പരീക്ഷ സെക്രട്ടറി ഡോ.എസ്.എസ്. വിവേകാനന്ദൻ അറിയിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ മൂല്യനിർണയം പ്രാക്ടിക്കൽ പരീക്ഷകൾക്കുശേഷം മേയ് 17ന് തുടങ്ങാനിരുന്നതാണ്. ഇതും മേയ് അഞ്ചിന് തന്നെ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.