2018ലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഫെബ്രുവരി 17ന് നടക്കും. ഇതിനുള്ള അപേക്ഷ ജനുവരി 11 വരെ സ്വീകരിക്കും.
നാഷനൽ ബോർഡ് എക്സാമിനേഷനാണ് പരീക്ഷ നടത്തുന്നത്. ഫെലോഷിപ് എൻട്രൻസ് ടെസ്റ്റ് (FET) ബംഗളൂരു, ഡൽഹി, കൊൽക്കത്ത, മുംബൈ കേന്ദ്രങ്ങളിലായാണ് നടക്കുക.
പോസ്റ്റ് േഡാക്ടറൽ പ്രോഗ്രാമിൽ വിവിധ സബ്- സ്പെഷാലിറ്റികളിൽ ഫെലോഷിപ്പിനായുള്ള എലിജിബിലിറ്റിയും റാങ്കിങ്ങും നിശ്ചയിക്കുന്നത് ഇൗ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
രണ്ടു വർഷത്തെ ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് േഡാക്ടറൽ ഫെലോഷിപ് പ്രോഗ്രാമിലെ സബ് -സ്പെഷാലിറ്റി വിഷയങ്ങൾ ഇവയാണ്:
ക്രിട്ടിക്കൽ കെയർ മെഡിസിൻ, റിപ്രൊഡക്ടീവ് മെഡിസിൻ, മിനിമൽ അക്സസ് സർജറി, വിറ്റ് റിയോ- റെറ്റിനൽ സർജറി , ഇൻറർവെൻഷനൽ കാർഡിയോളജി പീഡിയാട്രിക് നെഫ്രോളജി, സ്പൈനൽ സർജറി, ഹാൻഡ് മൈക്രേ സർജറി, ട്രോമ കെയർ, പീഡിയാട്രിക് ഹേമറ്റോ ഒാേങ്കാളജി, ലബോറട്ടറി മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസ്, ബെറിസ്ക് പ്രഗ്നൻസി പെരിനറ്റോളജി, സ്പോർട്സ് മെഡിസിൻ, പീഡിയാട്രിക് ഗ്യാസ്ട്രോ എൻററോളജി. ഇന്ത്യയൊട്ടാകെ തിരഞ്ഞെടുക്കപ്പെട്ട ഹോസ്പിറ്റലുകളിലും മറ്റുമാണ് പഠനാവസരം.
കേരളത്തിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ 10 പേർക്കും സ്പോർട്സ് മെഡിസിനിൽ രണ്ടു പേർക്കും േട്രാമകെയറിൽ രണ്ടു പേർക്കും റിപ്രൊഡക്ടീവ് മെഡിസിനിൽ ഒരാൾക്കും ഇൻറർവെൻഷനൽ കാർഡിയോളജിയിൽ ഒരാൾക്കും ഹൈ റിസ്ക് പ്രഗ്നൻസി വെരിനറ്റോളജിയിൽ രണ്ടു പേർക്കും ഫെലോഷിപ്പ് ലഭ്യമാകും. പഠിച്ചിറങ്ങുന്നവർക്ക് ഫെലോഷിപ്പ് നാഷനൽ ബോർഡ് (FNB) യോഗ്യത സർട്ടിഫിക്കറ്റ് സമ്മാനിക്കും. ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ (DNB/MD/MS/MCh യോഗ്യതയുള്ളവർക്ക് ഫെലോഷിപ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, ലഭ്യമായ സീറ്റുകൾ, മുതലായ വിവരങ്ങൾ
www.natboard.edu.in എന്ന വെബ്സൈറ്റിൽ ഇൻഫർമേഷൻ ബുള്ളറ്റിൽ ലഭ്യമാകും. ഇ-മെയിൽ: mail@natboard.edu.in ടെസ്റ്റിെൻറ ഫലപ്രഖ്യാപനം ഫെബ്രുവരി 28ന് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.