പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: ശനിയാഴ്ച (ആഗസ്റ്റ് 6) നടക്കുന്ന പ്ലസ് ടു ലെവൽ ആദ്യഘട്ട പ്രാഥമിക പരീക്ഷ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. എന്നാൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും കുട്ടനാട് താലൂക്കിൽ ഗതാഗതം തടസ്സപ്പെടുവാൻ സാധ്യതയുള്ളതിനാലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂർ ഗവ. ഹൈസ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ചമ്പക്കുളം, നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ നെടുമുടി എന്നീ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർഥികളുടെ മാത്രം പരീക്ഷ മാറ്റി വെച്ചു. ഇവർക്കുള്ള പരീക്ഷ സെപ്റ്റംബർ 17ന് നടക്കുന്ന മൂന്നാംഘട്ടത്തിൽ നടത്തുമെന്നും പി.എസ്.സി അറിയിച്ചു. 

Tags:    
News Summary - PSC exams remain unchanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.