179 തസ്തികകളിൽ വിജ്ഞാപനമിറക്കി പബ്ലിക് സർവിസ് കമീഷൻ. വിജ്ഞാപനം ഡിസംബർ 29ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. ചില തസ്തികകൾ:
ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ (പഞ്ചകർമ), റിസർച് അസിസ്റ്റന്റ് കെമിസ്ട്രി, ടെക്നീഷ്യൻ (ഫാർമസി) (ആയുർവേദ മെഡിക്കൽ എജുക്കേഷൻ), അസിസ്റ്റന്റ് പ്രഫസർ (ഓട്ടോ റിനോലറിങ്കോളജി/ഇ.എൻ.ടി/റീപ്രൊഡക്ടിവ് മെഡിസിൻ) (മെഡിക്കൽ വിദ്യാഭ്യാസം), സെക്രട്ടറി (എൽ.എസ്.ജി.ഡി), സബ്ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ്ഇൻസ്പെക്ടർ (ട്രെയിനി), പ്രൊബേഷൻ ഓഫിസർ ഗ്രേഡ്-2 (സാമൂഹിക നീതി), അസിസ്റ്റന്റ് (കന്നട അറിയണം) (കെ.പി.എസ്.സി), ടെക്നിക്കൽ അസിസ്റ്റന്റ്/സെനോളജിക്കൽ അസിസ്റ്റന്റ് (കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി), ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്-മെഡിക്കൽ വിദ്യാഭ്യാസം), മെഡിക്കൽ റെക്കോഡ്സ് ലൈബ്രേറിയൻ ഗ്രേഡ്-2 (ആരോഗ്യ വകുപ്പ്), പൊലീസ് കോൺസ്റ്റബ്ൾ ഡ്രൈവർ (വിമുക്ത ഭടന്മാർ), വനിത പൊലീസ് കോൺസ്റ്റബ്ൾ (ട്രെയിനി), പഞ്ചകർമ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം), ഓഫിസ് അറ്റൻഡന്റ് (ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കെ.പി.എസ്.സി/ലോക്കൽ ഫണ്ട് ഓഡിറ്റ്/ലെജിസ്ലേച്ചർ).
സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി ടീച്ചർ (ഫിസിക്സ് ജൂനിയർ-ST), എൻ.സി.എ: അസിസ്റ്റന്റ് മറൈൻ സർവേയർ (ST), അഗ്രികൾചറൽ ഓഫിസർ (ST), ഹയർ സെക്കൻഡറി ടീച്ചർ (അറബിക്-ജൂനിയർ) (SC/ST), ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ്-2 (ധീവര), ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) കന്നട മീഡിയം, മുസ്ലിം, ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ്) (മലയാളം മീഡിയം -ധീവര), എൽ.പി ടീച്ചർ (മലയാളം മീഡിയം (SCCC), (തമിഴ് മീഡിയം) (E/T/B/വിശ്വകർമ), ജൂനിയർ നഴ്സ് ഗ്രേഡ്-2 (മുസ്ലിം/SIUC നാടാർ/ഹിന്ദു നാടാർ/ധീവര/വിശ്വകർമ/SCCC), ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്-2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ധീവര/ഹിന്ദു നാടാർ), കുക്ക് (ധീവര/ലാറ്റിൻ/ആംഗ്ലോ ഇന്ത്യൻ/മുസ്ലിം), ആയ (ധീവര).
കാറ്റഗറി നമ്പർ 566/2023 മുതൽ 745/2023 വരെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.