179 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fields179 തസ്തികകളിൽ വിജ്ഞാപനമിറക്കി പബ്ലിക് സർവിസ് കമീഷൻ. വിജ്ഞാപനം ഡിസംബർ 29ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. ചില തസ്തികകൾ:
ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ (പഞ്ചകർമ), റിസർച് അസിസ്റ്റന്റ് കെമിസ്ട്രി, ടെക്നീഷ്യൻ (ഫാർമസി) (ആയുർവേദ മെഡിക്കൽ എജുക്കേഷൻ), അസിസ്റ്റന്റ് പ്രഫസർ (ഓട്ടോ റിനോലറിങ്കോളജി/ഇ.എൻ.ടി/റീപ്രൊഡക്ടിവ് മെഡിസിൻ) (മെഡിക്കൽ വിദ്യാഭ്യാസം), സെക്രട്ടറി (എൽ.എസ്.ജി.ഡി), സബ്ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ്ഇൻസ്പെക്ടർ (ട്രെയിനി), പ്രൊബേഷൻ ഓഫിസർ ഗ്രേഡ്-2 (സാമൂഹിക നീതി), അസിസ്റ്റന്റ് (കന്നട അറിയണം) (കെ.പി.എസ്.സി), ടെക്നിക്കൽ അസിസ്റ്റന്റ്/സെനോളജിക്കൽ അസിസ്റ്റന്റ് (കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി), ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്-മെഡിക്കൽ വിദ്യാഭ്യാസം), മെഡിക്കൽ റെക്കോഡ്സ് ലൈബ്രേറിയൻ ഗ്രേഡ്-2 (ആരോഗ്യ വകുപ്പ്), പൊലീസ് കോൺസ്റ്റബ്ൾ ഡ്രൈവർ (വിമുക്ത ഭടന്മാർ), വനിത പൊലീസ് കോൺസ്റ്റബ്ൾ (ട്രെയിനി), പഞ്ചകർമ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം), ഓഫിസ് അറ്റൻഡന്റ് (ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കെ.പി.എസ്.സി/ലോക്കൽ ഫണ്ട് ഓഡിറ്റ്/ലെജിസ്ലേച്ചർ).
സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി ടീച്ചർ (ഫിസിക്സ് ജൂനിയർ-ST), എൻ.സി.എ: അസിസ്റ്റന്റ് മറൈൻ സർവേയർ (ST), അഗ്രികൾചറൽ ഓഫിസർ (ST), ഹയർ സെക്കൻഡറി ടീച്ചർ (അറബിക്-ജൂനിയർ) (SC/ST), ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ്-2 (ധീവര), ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) കന്നട മീഡിയം, മുസ്ലിം, ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ്) (മലയാളം മീഡിയം -ധീവര), എൽ.പി ടീച്ചർ (മലയാളം മീഡിയം (SCCC), (തമിഴ് മീഡിയം) (E/T/B/വിശ്വകർമ), ജൂനിയർ നഴ്സ് ഗ്രേഡ്-2 (മുസ്ലിം/SIUC നാടാർ/ഹിന്ദു നാടാർ/ധീവര/വിശ്വകർമ/SCCC), ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്-2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ധീവര/ഹിന്ദു നാടാർ), കുക്ക് (ധീവര/ലാറ്റിൻ/ആംഗ്ലോ ഇന്ത്യൻ/മുസ്ലിം), ആയ (ധീവര).
കാറ്റഗറി നമ്പർ 566/2023 മുതൽ 745/2023 വരെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.