തിരുവനന്തപുരം: പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് നൽകിയ ശേഷം ഹാജരാകാത്ത ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കും. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർധിച്ച സാഹചര്യത്തിലാണ് നടപടി.
ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, പരീക്ഷകേന്ദ്രം തുടങ്ങിയവ തയാറാക്കാൻ ഒരു ഉദ്യോഗാര്‍ഥിക്ക് നൂറിലധികം രൂപയാണു ചെലവ്. ഉദ്യോഗാർഥികൾ ഹാജരാകാതെ വരുന്നതോടെ ഓരോ പരീക്ഷ കഴിയുമ്പോഴും ലക്ഷങ്ങളാണ് പി.എസ്.സിക്ക് നഷ്ടം.
കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദതല പ്രാഥമിക പരീക്ഷകളിൽ 60 ശതമാനം പേരാണ് ഹാജരായത്. ഉദ്യോഗാർഥികളുടെ ബാഹുല്യം കണക്കിലെടുത്ത് നാലും അഞ്ചും ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്.
ഉദ്യോഗസ്ഥ സംവിധാനത്തെയും പല ഘട്ടങ്ങളിലായി വിന്യസിച്ചു. എന്നാൽ, ഉദ്യോഗാർഥികൾ കൂട്ടത്തോടെ ഹാജരാകാതിരുന്നതോടെ മാർക്ക് ഏകീകരണത്തിലടക്കം ബുദ്ധിമുട്ട് നേരിടേണ്ട സാഹചര്യത്തിലാണ് പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍, അപകടം, പരീക്ഷ ദിനത്തിലെ മറ്റു പരീക്ഷ തുടങ്ങി വ്യക്തമായ കാരണമുള്ളവരെ നടപടിയില്‍നിന്ന് ഒഴിവാക്കും. ഇവര്‍ പരീക്ഷ കഴിഞ്ഞശേഷം നിശ്ചിത രേഖകള്‍ സഹിതം പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കേണ്ടിവരും.
ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് 2023 ജനുവരി 17ന് മുമ്പുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാക്കേണ്ടതില്ലെന്നും കമീഷൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.