ന്യൂഡൽഹി: ഡൽഹിയിലെ മികച്ച സ്ഥാപനങ്ങളിൽ സിവിൽ സർവിസ് പരിശീലനം ആഗ്രഹിക്കുന്നവർക്കുള്ള സകാത് ഫൗണ്ടേഷൻ ഫെലോഷിപ്പിന് കേരളത്തിലെ അപേക്ഷാർഥികൾക്ക് ഏപ്രിൽ 21ന് പ്രവേശന പരീക്ഷയും ഏപ്രിൽ 22ന് അഭിമുഖവും നടക്കും. കേരളത്തിലെ പ്രവേശന പരീക്ഷ ഏപ്രിൽ 21ന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് നടക്കുക. തിരൂരങ്ങാടിക്ക് പുറമെ ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഭോപാൽ, ശ്രീനഗർ എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടത്തുന്നതെന്നും സകാത് ഫൗണ്ടേഷൻ അറിയിച്ചു. ഇൗ വർഷം 17 ഇെസഡ്.എഫ്.െഎ ഫെലോകൾ സിവിൽ സർവിസ് വിജയം നേടിയിരുന്നു.
ഇെസഡ്.എഫ്.െഎ ഫെലോകളാകാൻ ആഗ്രഹിക്കുന്നവർ www.zakatindia.org വെബ്സൈറ്റിൽ ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്ത് വേണം പ്രവേശന പരീക്ഷക്കെത്താൻ. പരീക്ഷയിലും അഭിമുഖത്തിലുമുള്ള പ്രകടനത്തിെൻറ അടിസ്ഥാനത്തിലായിരിക്കും സിവിൽ പരിശീലനത്തിനുള്ള ഇൗ വർഷത്തെ ഇസഡ്.എഫ്.െഎ ഫെലോകളെ തിരഞ്ഞെടുക്കുക.
ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരോ മെഡിസിൻ, എൻജിനീയറിങ്, ചാർേട്ടഡ് അക്കൗണ്ടൻസി, നിയമം തുടങ്ങിയ സാേങ്കതിക പ്രഫഷനൽ കോഴ്സുകളിൽ ബിരുദമുള്ളവരോ ആയ സെപ്റ്റംബർ ഒന്നിന് 19നും 27നും ഇടയിൽ പ്രായം വരുന്നവർക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഒാൺലൈൻ വഴിയുള്ള അപേക്ഷ പൂർത്തിയാകുന്ന മുറക്ക് സകാത് ഫൗണ്ടേഷൻ അയക്കുന്ന മറുപടി മെയിൽ പ്രിൻറ്ഒൗട്ട് എടുത്ത് അതിൽ ഒപ്പും പാസ്പോർട്ട് സൈസ് ഫോേട്ടായും പതിച്ച് അതുമായി പരീക്ഷക്ക് വരണം. അതാണ് അഡ്മിറ്റ് കാർഡായി പരിഗണിക്കുക.
യു.പി.എസ്.സി സിവിൽ സർവിസ് പ്രിലിമിനറി മാതൃകയിൽ ഒന്നേകാൽ മണിക്കൂർ നീളുന്ന എഴുത്തുപരീക്ഷയിൽ 100 മാർക്കിെൻറ ജനറൽ സ്റ്റഡീസ് ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, 50 മാർക്കിെൻറ 150 വാക്കുകൾ കവിയാത്ത ഉപന്യാസം എന്നിവയാണുണ്ടാകുക. അഭിമുഖത്തിന് 50 മാർക്കുമുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർ ഡൽഹിയിൽ സകാത് ഫൗണ്ടേഷൻ ഹോസ്റ്റലിൽ നിർബന്ധമായും താമസിക്കണം. പ്രതിമാസം 2000 രൂപയാണ് പുരുഷ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽഫീസ്. ഭക്ഷണ ചെലവ് പുറമെ വഹിക്കണം. വിദ്യാർഥികളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി മികച്ച കോച്ചിങ് സെൻററുകളിൽ പരിശീലനത്തിനുള്ള ഫീസിെൻറ 90 ശതമാനം വരെ സകാത് ഫൗണ്ടേഷൻ വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 011 24375196 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.