സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, ഏപ്രില്‍ 3, 4 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്​ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലെ 2,54,205 പേരാണ് പരീക്ഷ എഴുതിയത്​.  ഇതില്‍ 2,44,228 പേര്‍ വിജയിച്ചു (96.08 ശതമാനം). ആകെ വിജയിച്ചവരില്‍ 506 പേര്‍ ടോപ് പ്ലസും, 18,212 പേര്‍ ഡിസ്റ്റിംഗ്ഷനും, 42,543 പേര്‍ ഫസ്റ്റ് ക്ലാസും, 28,145 പേര്‍ സെക്കൻറ്​ ക്ലാസും, 1,54,822 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലായി 7,224 സെൻററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡി​െൻറ 10,287 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,14,049 കുട്ടികളില്‍ 1,10,327 പേര്‍ വിജയിച്ചു. 96.74 ശതമാനം. 300 ടോപ് പ്ലസും, 12,409 ഡിസ്റ്റിംഗ്ഷനും, 28,899 ഫസ്റ്റ് ക്ലാസും, 17,856 സെക്കൻറ്​ ക്ലാസും, 50,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 96,877 കുട്ടികളില്‍ 92,208 പേര്‍ വിജയിച്ചു (95.18 ശതമാനം). 75 ടോപ് പ്ലസും, 3503 ഡിസ്റ്റിംഗ്ഷനും, 7,449 ഫസ്റ്റ് ക്ലാസും, 6,350 സെക്കൻറ്​ ക്ലാസും, 74,831 തേര്‍ഡ്ക്ലാസും ലഭിച്ചു.

പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 37,064 കുട്ടികളില്‍ 35,639 പേര്‍ വിജയിച്ചു (96.16 ശതമാനം). 88 ടോപ് പ്ലസും, 1,559 ഡിസ്റ്റിംഗ്ഷനും, 4,894 ഫസ്റ്റ് ക്ലാസും, 3,240 സെക്കൻറ്​ ക്ലാസും, 25,858 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,215 കുട്ടികളില്‍ 6,054 പേര്‍ വിജയിച്ചു (97.41 ശതമാനം). 43 ടോപ് പ്ലസും, 741 ഡിസ്റ്റിംഗ്ഷനും, 1,301 ഫസ്റ്റ് ക്ലാസും, 699 സെക്കൻറ്​ ക്ലാസും, 3,270 തേര്‍ഡ്ക്ലാസും ലഭിച്ചു.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അഞ്ചാം ക്ലാസില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടുങ്ങാത്തകുണ്ട് - താനൂര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയാണ്. 260 വിദ്യാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചു. ഏഴാം ക്ലാസില്‍ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്‌റസയാണ്. 188 പേരാണ്​ ഇവിടെ വിജയിച്ചത്​.

പത്താം ക്ലാസില്‍ എടപ്പാള്‍ - ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ 130 കുട്ടികള്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ പേങ്ങാട് ഇര്‍ശാദു സ്വിബ്​യാന്‍ മദ്റസയിലും, മലപ്പറും വെസ്റ്റ് ജില്ലയിലെ വി.കെ. പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസയിലും 27 കുട്ടികളില്‍ വിജയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ല്യിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയിലാണ്. 472 പേര്‍ ഇവിടെ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്​ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാ​ണ്. 7753 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയത്​ യു.എ.ഇ.യിലാണ്. 864 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2021 മെയ് 30ന് രാവിലെ 10 മുതല്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് മെയ് 3 മുതല്‍ 19 വരെ സേപരീക്ഷക്ക് 170 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫലം www.samastha.info എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

ഏപ്രില്‍ 2,3,4 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ കോവിഡ് 19 പശ്ചാതലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മെയ് 29, 30 തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് സ്പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. അത്തരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്റസയിലെ ബന്ധപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതാണ്.

Tags:    
News Summary - samastha public exam result published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT