സ്കൂൾ വാർഷിക പരീക്ഷ മാർച്ച് ഒന്നു മുതൽ

തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നുമുതൽ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനം. പ്രൈമറി, ഹൈസ്കൂൾ എന്നിവ ഒന്നിച്ചുള്ള സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് മാർച്ച് ഒന്ന് മുതൽ 27 വരെയായിരിക്കും പരീക്ഷ.

എസ്.എസ്.എൽ.സി പരീക്ഷ ദിവസങ്ങളിൽ ഇവിടെ മറ്റ് ക്ലാസുകൾക്ക് പരീക്ഷയുണ്ടാകില്ല. എന്നാൽ തനിച്ചുള്ള പ്രൈമറി സ്കൂളുകളിൽ മാർച്ച് 18 മുതൽ 26 വരെയായിരിക്കും വാർഷിക പരീക്ഷ.

മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകൾക്ക് റമദാൻ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

Tags:    
News Summary - School Annual Examination from 1st March in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT