തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷിക്കാനുള്ള തീയതി 26വരെ നീട്ടി. മേയ് അഞ്ചുവരെയായിരുന്നു അപേക്ഷിക്കാനുള്ള തീയതി. അതാണ് നീട്ടിനൽകിയത്.
ബിരുദാനന്തര ബിരുദപരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ, തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എൽ.ടി.ടി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ ജയിച്ചവരെയും സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർക്കുമാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ചു ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നവർ എൽ.ബി.എസ് സെൻററിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ: www.lbscentre.kerala.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.