സെറ്റ് ജനുവരി 2022 പരീക്ഷഫലം പ്രഖ്യാപിച്ചു

തിരുവന്തപുരം: സെറ്റ് ജനുവരി 2022 പരീക്ഷ ഫലം പ്രഖ്യാപിച്ചു. പി.ആർ.ഡിയിലും ww.lbscentre.kerala.gov.inൽ ഫലം ലഭ്യമാകും. 19347 പേർ പരീക്ഷ എഴുതിയതിൽ 3928 പേർ വിജയിച്ചു. 20.30 ആണ് വിജയശതമാനം.

വിജയിച്ചവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി അപേക്ഷ എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ പകർപ്പുകൾ സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് ഡയറക്ടർ, എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ അയക്കണം. സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതമാണ് അയക്കേണ്ടത്.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തരബിരുദ സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ), ബി.എഡ് സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ), മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡ് (ബിരുദാനന്തരബിരുദവും, ബി.എഡ് ഉം), അംഗീകാര തുല്യത സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും, ബി.എഡ് നും) പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2 ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബുരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളിൽ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്, ഒ.ബി.സി (നോൺ ക്രിമീലെയർ) വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രിമീലെയർ സർട്ടിഫിക്കറ്റ് (21/10/2020 മുതൽ 03/11/2021 വരെയുള്ള കാലയളവിൽ ലഭിച്ചത്), എസ്.സി/ എസ്.ടി, പി.എച്ച്/ വി.എച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) രേഖകൾ എന്നിവയുടെ പകർപ്പാണ് അപേക്ഷയ്‌ക്കൊപ്പം അയക്കേണ്ടത്.

സെറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ അവസാന വർഷ ബിരുദാനന്ദര ബിരുദര ബിരുദ/ ബി.എഡ് പഠിച്ചുകൊണ്ടിരുന്നവർ, അപേക്ഷയോടൊപ്പം വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള ഡിക്ലറേഷൻ ഫോം കൂടി സ്ഥാപനമേധാവിയിൽ നിന്നും വാങ്ങി സമർപ്പിക്കണം. 

മേയ് മാസം മുതലാണ് സെറ്റ് സർട്ടിഫിക്കറ്റുകളുടെ വിതരണം. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫെബ്രുവരി അഞ്ചുമുതൽ വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2560311, 312, 313, 314 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

Tags:    
News Summary - SET January 2022 Results Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT