സെ​റ്റ് പ​രീ​ക്ഷ​ാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റ്​ 20ന് ​ന​ട​ത്തി​യ സ്​​റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റി​​െൻറ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.  http://prd.kerala.gov.in/, www.lbscentre.org, www.lbskerala.com എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​ണ്. 16,866 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 2147 പേ​ർ വി​ജ​യി​ച്ചു.

12.73 ആ​ണ് വി​ജ​യ ശ​ത​മാ​നം. ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ അ​വ​രു​ടെ  സെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഫോ​റം എ​ൽ.​ബി.​എ​സ്​ സ​െൻറ​റി​െൻറ വെ​ബ്സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ (ഗ​സ​റ്റ​ഡ് ഒാ​ഫി​സ​ർ  സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ) പ​ക​ർ​പ്പ് സ​ഹി​തം 40 രൂ​പ​യു​ടെ സ്​​റ്റാ​മ്പ് ഒ​ട്ടി​ച്ച സ്വ​ന്തം വി​ലാ​സം എ​ഴു​തി​യ എ ​ഫോ​ർ വ​ലു​പ്പ​ത്തി​ലു​ള്ള ക്ലോ​ത്ത് ലൈ​ൻ​ഡ് ക​വ​റി​ൽ ഡ​യ​റ​ക്ട​ർ, എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്നോ​ള​ജി, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം-33 വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.  എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ന്ന പേ​ജ്, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ( െപ്രാ​വി​ഷ​ന​ൽ/​ഒ​റി​ജി​ന​ൽ), മാ​ർ​ക്ക് ലി​സ്​​റ്റ്, ബി.​എ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (െപ്രാ​വി​ഷ​ന​ൽ/​ഒ​റി​ജി​ന​ൽ),  അം​ഗീ​കാ​ര തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി.​എ​ഡും),  ​േപ്രാ​സ്​​പെ​ക്ട​സി​ലെ ഖ​ണ്ഡി​ക 2.2 -ൽ ​പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ  ത​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ളു​ടെ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളാ​ണ് അ​യ​ക്കേ​ണ്ട​ത്.

എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി (നോ​ൺ ക്രീ​മി​ലെ​യ​ർ) വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി  വി​ജ​യി​ച്ച​വ​ർ അ​വ​രു​ടെ ജാ​തി/​നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ  2016 ജൂ​ൺ 20 മു​ത​ൽ 2017 ജൂ​ലൈ 12 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ല​ഭി​ച്ച​താ​യി​രി​ക്ക​ണം). പി.​എ​ച്ച്​/​വി.​എ​ച്ച്​   വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി വി​ജ​യി​ച്ച​വ​ർ അ​വ​രു​ടെ വൈ​ക​ല്യം തെ​ളി​യി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ  ന​ൽ​ക​ണം. 
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​സം​ബ​ർ മു​ത​ൽ വി​ത​ര​ണം ചെ​യ്യും. െപ്രാ​വി​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ള്ള​വ​ർ  പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2560311, 312, 313.
Tags:    
News Summary - SET result published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.