സ്റ്റാഫ് സെലക്ഷൻ കമീഷൻ കൈമ്പൻഡ് ഹയർ സെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 3259 ഒഴിവുകളിലാണ് നിയമനമുണ്ടാകുക. ലോവർ ഡിവിഷൻ ക്ലർക്/ജൂനിയർ സെക്രേട്ടറിയറ്റ് അസിസ്റ്റൻറ്, പോസ്റ്റൽ അസിസ്റ്റൻറ്/സോർട്ടിങ് അസിസ്റ്റൻറ്, ഡാറ്റാ എൻട്രി ഒാപറേറ്റർ തസ്തികകളിലാണ് നിയമനം.
ലോവർ ഡിവിഷൻ ക്ലർക്/ജൂനിയർ സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് തസ്തികയിൽ 898 ഒഴിവും പോസ്റ്റൽ അസിസ്റ്റൻറ്/സോർട്ടിങ് അസിസ്റ്റൻറ് 2359 ഒഴിവും , ഡാറ്റ എൻട്രി ഒാപറേറ്റർ തസ്തികയിൽ രണ്ട് ഒഴിവുമാണ് പ്രതീക്ഷിക്കുന്നത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃതമായി സീറ്റുകൾ നീക്കിവെക്കും.
യോഗ്യത: അംഗീകൃത ബോർഡിെൻറയോ സർവകാലാശാലയുടെയോ പ്ലസ്ടു പാസായവർക്കാണ് അപേക്ഷിക്കാനാകുക. കൺട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ഒാഫിസിൽ ഡാറ്റ എൻട്രി ഒാപറേറ്ററായി നിയമനം ലഭിക്കുന്നതിന് മാത്ത്സ് ഒരു വിഷയമായി പഠിച്ചുള്ള സയൻസ് പ്ലസ്ടു വേണം.
02--08-1991നും 01-08-2000നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
www.ssconline.nic.in ലൂടെയോ www.ssc.nic.in ൽ Apply->CHSL വിഭാഗത്തിൽ ‘Click here to apply' ലിങ്കിലൂടെയോ അപേക്ഷിക്കാവുന്നതാണ്.
100 രൂപയാണ് അപേക്ഷഫീസ്. വനിതകൾക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് കേരളത്തിലെ (കർണാടക, കേരള റീജനു കീഴിൽ) പരീക്ഷ കേന്ദ്രങ്ങൾ.
അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബർ 18. കമ്പ്യൂട്ടർ അടിസ്ഥാന ആദ്യഘട്ട പരീക്ഷ 2018 മാർച്ച് നാലുമുതൽ 26 വരെ നടക്കും.
ഡിസ്ക്രിപ്റ്റിവ് മാതൃകയിലുള്ള ടയർ II പരീക്ഷ ജൂലൈ എട്ടിന് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.