എസ്​.എസ്​.സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്​ നാലു പേർ അറസ്​റ്റിൽ

ന്യൂഡൽഹി: സ്​റ്റാഫ്​ സെലക്ഷൻ കമീഷൻ നടത്തിയ ഒാൺലൈൻ പരീക്ഷയുടെ ചോദ്യ​േപപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട്​ നാലുപേർ അറസ്​റ്റിൽ. ടാക്​സ്​ ഇൻസ്​പെക്​ടർ, ക്ലർക്ക്​, അക്കൗണ്ടൻറ്​ എന്നീ പോസ്​റ്റുകളിലേക്ക്​ നടത്തിയ കം​ൈമ്പൻഡ്​ ഗ്രാജ്വേറ്റ്​ ലെവൽ പരീക്ഷയുടെ ചോദ്യപേപ്പറാണ്​ ചോർന്നത്​. 

സംഭവവുമായി ബന്ധപ്പെട്ട്​ വടക്കൻ ഡൽഹിയിലെ തിമാർ പുർ മേഖലയിൽ നിന്നാണ്​ നാലു പേരെ അറ്​സറ്റ്​ ചെയ്​തത്​. കമ്പ്യൂട്ടർ ഹാക്ക്​ ചെയ്യാനും  ചോദ്യ​േപപ്പർ ചോർത്താനും ഉത്തരങ്ങൾ കണ്ടെത്താനും 150 പേരെയാണ്​ സംഘം നിയോഗിച്ചിരുന്നത്​. ഒരോ ഉദ്യോഗാർഥിയിൽ നിന്നും 10 മുതൽ 15 ലക്ഷം രൂപവരെയാണ്​ ചോദ്യപേപ്പറുകൾക്ക്​ ഇൗടാക്കിയിരുന്നത്​. ഇവരിൽ നിന്ന്​ 50 ലക്ഷം രൂപയും ലാപ്പ്​ടോപ്പും 10 ​െമാബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്​ എന്ന്​ ​പൊലീസ്​ അറിയിച്ചു.  

ഫെ​ബ്രുവരി 17 മുതൽ 22 വരെയാണ്​ പരീക്ഷ നടന്നത്​. എന്നാൽ പരീക്ഷ പൂർത്തിയാകുന്നതിന്​ മുമ്പ്​ തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്​സ്​ആപിൽ പ്രചരിച്ചുവെന്ന്​ കാണിച്ച്​ ഉദ്യോഗാർഥികൾ എസ്​.എസ്​.സി ഒാഫീസിനു മുന്നിൽ കഴിഞ്ഞമാസം പ്രതിഷേധിച്ചിരുന്നു. ആദ്യം ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും എസ്​.എസ്​.സി ചെയർമാൻ അവകാശപ്പെ​െട്ടങ്കിലും പിന്നീട്​ പരീക്ഷ മാറ്റി നടത്താൻ തീരുമാനിച്ചു. വിദ്യാർഥികളു​െട പ്രതിഷേധത്തെ തുടർന്നാണ്​ സർക്കാർ വിഷയത്തിൽ​ സി.ബി.​െഎ അന്വേഷണവും പ്രഖ്യാപിച്ചത്​.  
 

Tags:    
News Summary - SSC Question Paper Leak: 4 Men Arrested - Career News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT