എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69, ഏറ്റവും കൂടുതൽ കോട്ടയം, കുറവ് തിരുവനന്തപുരം

തി​രു​വ​ന​ന്ത​പു​രം: 2024 മാർച്ചിലെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം പ്രഖ്യാപിച്ചു. ആകെ 99.69 ശതമാനം പേർ വിജയിച്ചു. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല. ഈ പട്ടികയിൽ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.

വൈ​കീ​ട്ട്‌ നാ​ല് മണിയോ​ടെ www.results.kite.kerala.gov.in , www.result.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in,  https://pareekshabhavan.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും PRD Live മൊ​ബൈ​ൽ ആ​പ്പി​ലും ഫ​ലം അറിയാം.

ടി.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി, എ.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. കൈ​റ്റി​ന്റെ ‘സ​ഫ​ലം 2024’ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഫ​ല​മ​റി​യാം. റി​സ​ൽ​ട്ട്‌ അ​നാ​ലി​സി​സ്‌ എ​ന്ന ലി​ങ്ക്‌ വ​ഴി ലോ​ഗി​ൻ ചെ​യ്യാ​തെ ത​ന്നെ റി​സ​ൽ​ട്ട്‌ ല​ഭി​ക്കും.

71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു.

4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്‌. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. ക​ഴി​ഞ്ഞ വ​ർ​ഷം 99.7 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ ഉ​ണ്ടാ​യത്‌.

എസ്.എസ്.എൽ.സി എഴുത്തു പരീക്ഷയിലും മിനിമം മാർക്ക് നിർബന്ധമാക്കി. 40 മാർക്കുള്ള വിഷയത്തിന് 12ഉം 80 മാർക്കുള്ള വിഷയത്തിന് 24ലുമാണ് മിനിമം മാർക്ക് എന്ന് വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പരീക്ഷ ഫലം ഒറ്റനോട്ടത്തിൽ

എസ്.എസ്.എല്‍.സി. റഗുലര്‍ പരീക്ഷ

പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം - 4,27,153

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം - 4,25,563

വിജയശതമാനം - 99.69.%

കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.7%

കുറവ് 0.01 %

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം – 71,831

കഴിഞ്ഞ വര്‍ഷത്തെ എണ്ണം – 68,604

വര്‍ദ്ധനവ്- 3,227

എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്കീം പരീക്ഷ

പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം -94

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം - 66

വിജയ ശതമാനം 70.21

എസ്.എസ്.എല്‍.സി പ്രൈവറ്റ് പഴയ സ്കീം പരീക്ഷ

പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം -24

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം- 14

വിജയ ശതമാനം 58.33 %

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ ശതമാനം

ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല - കോട്ടയം - 99.92%

വിജയ ശതമാനം ഏറ്റവും കുറവുള്ള റവന്യൂ ജില്ല - തിരുവനന്തപുരം - 99.08 %

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ - 100 %

വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല - ആറ്റിങ്ങൽ - 99 %

ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല - മലപ്പുറം – 4,934. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്ത് മലപ്പുറം ജില്ല ആയിരുന്നു. - 4,856

ഗള്‍ഫ് സെന്ററുകളുടെ പരീക്ഷാഫലം

ആകെ പരീക്ഷാകേന്ദ്രങ്ങള്‍ - 7

പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ - 533

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ - 516

വിജയ ശതമാനം - 96.81 %

മൂന്ന് ഗള്‍ഫ് ‍സെന്ററുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.

  • മോഡൽ സ്‌കൂൾ, അബുദാബി
  • ഇൻഡ്യൻ സ്‌കൂൾ, ഫുജേറ
  • ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂൾ, ഷാർജ.

ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാഫലം

ആകെ പരീക്ഷാകേന്ദ്രങ്ങള്‍- 9

പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ - 285

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ - 277

വിജയ ശതമാനം - 97.19 %.

100% ശതമാനം വിജയം നേടിയത് ആറ് സ്കൂളുകള്‍.

  • ഷഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ സീനിയർ സെക്കന്ററി സ്‌കൂൾ, അമിനി
  • ഗവൺമെന്റ്ഹൈസ്‌കൂൾ, ചെത്ത്‌ലത്ത്.
  • ഗവൺമെന്റ്ഹൈസ്‌കൂൾ, അഗത്തി
  • ഗവൺമെന്റ്‌ സർദാർ പട്ടേൽ സീനിയർ സെക്കന്ററി സ്‌കൂൾ, കൽപ്പേനി
  • ഗവൺമെന്റ്ഹൈസ്‌കൂൾ, മിനിക്കോയി
  • ഗവൺമെന്റ്ഹൈസ്‌കൂൾ, കടമത്ത്‌

കൂടുതല്‍ കുട്ടികൾ പരീക്ഷ എഴുതിയ സെന്റര്‍

പി.കെ.എം.എം. എച്ച്.എസ്.എസ്, എടരിക്കോട്, മലപ്പുറം.

വിദ്യാര്‍ത്ഥികളുടെ എണ്ണം - 2,085

കഴിഞ്ഞ വർഷവും ഇതേ സ്‌കൂൾ ആയിരുന്നു. 1,876 വിദ്യാര്‍ത്ഥികള്‍

ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്

അഞ്ച് സെന്ററുകള്‍ - ഒരാൾ വീതം

  • എച്ച്.എം.എച്ച്.എസ്.എസ്, രണ്ടാര്‍ക്കര, എറണാകുളം.
  • ഗവ.എച്ച്.എസ്.എസ്, കുറ്റൂർ, തിരുവല്ല.
  • എന്‍.എസ്.എസ് എച്ച്.എസ്. ഇടനാട്
  • ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റര്‍ നാഷണൽ എച്ച് എസ്, തലശ്ശേരി
  • ഗവ.എച്ച്എസ്എസ് ശിവൻകുന്ന്, മൂവാറ്റുപുഴ.

റ്റി.എച്ച്.എസ്.എല്‍.സി.പരീക്ഷ മാര്‍ച്ച് 2024

ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം- 47

പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍- 2,944

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ - 2,938

വിജയ ശതമാനം 99.8 %

ഫുൾ എ പ്ലസ് നേടിയവർ - 534

എസ്.എസ്.എല്‍.സി. - ഹിയറിംഗ് ഇമ്പയേർഡ്‌ (എച്ച്.ഐ) പരീക്ഷ മാര്‍ച്ച് 2024

ആകെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം - 29

പരീക്ഷ എഴുതിയവരുടെ എണ്ണം - 224

ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ -224

വിജയം 100 ശതമാനം.

ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം - 48

റ്റി.എച്ച്.എസ്.എല്‍.സി. ഹിയറിംഗ് ഇമ്പയേർഡ്‌ (എച്ച്.ഐ) പരീക്ഷ മാ‍ർച്ച് 2024

ആകെ പരീക്ഷാകേന്ദ്രങ്ങൾ - 2

പരീക്ഷയെഴുതിയവരുടെ എണ്ണം - 8

ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം - 8

വിജയം 100 ശതമാനം.

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഇല്ല.

എ.എച്ച്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2024

സ്കൂളിന്റെ പേര് – കേരളകലാമണ്ഡലം ആ‍ർട്ട് ഹയർസെക്കന്ററി സ്കൂൾ, ചെറുതുരുത്തി.

പരീക്ഷ എഴുതിയവരുടെ എണ്ണം - 60

ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവരുടെ എണ്ണം – 59

വിജയ ശതമാനം - 98.33 %

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം -1

മുഴുവന്‍ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയ സ്കൂളുകളുടെ എണ്ണം

സർക്കാർ സ്കൂളുകൾ -892

എയ്‍‍ഡഡ് സ്കൂളുകൾ - 1,139

അണ്‍ എയ്ഡഡ് സ്കൂളുകൾ - 443

കഴിഞ്ഞ വർഷത്തെക്കാൾ 100 ശതമാനം വി‍ജയം കൈവരിച്ച സ്കൂളുകളുടെ എണ്ണത്തില്‍ ഈ വർഷം നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.

അതില്‍ ഗവ.സ്കൂളുകൾ -59 എണ്ണത്തിന്റെ കുറവ്

എയ്‍‍ഡഡ് സ്കൂളുകൾ - 52 എണ്ണത്തിന്റെ കുറവ്

അണ്‍ എയ്‍‍ഡഡ് സ്കൂളുകൾ 4 എണ്ണം കൂടിയിട്ടുണ്ട്‌.

മുഴുവന്‍ വിദ്യാർത്ഥികളേയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം കഴിഞ്ഞ വ‍ർഷം 2,581 ആയിരുന്നു.

ഈ വർഷം ആകെ – 2,474

കുറവ് – 107

കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 68,604 ആയിരുന്നു. എന്നാൽ ഈ വർഷം അത് 71,831 ആയി വർധിച്ചു. വർധനവ് - 3,227

ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ 09/05/2024 മുതല്‍ 15/05/2024 വരെ ഓണ്‍ലൈനായി നൽകാവുന്നതാണ്. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2024 മെയ് 28 മുതൽ ജൂൺ 6 വരെ നടത്തുന്നതും ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കുന്നതുമാണ്.

ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി – 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2024 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകുന്നതാണ്.

Tags:    
News Summary - sslc exam result announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.