എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69, ഏറ്റവും കൂടുതൽ കോട്ടയം, കുറവ് തിരുവനന്തപുരം
text_fieldsതിരുവനന്തപുരം: 2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ 99.69 ശതമാനം പേർ വിജയിച്ചു. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല. ഈ പട്ടികയിൽ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.
വൈകീട്ട് നാല് മണിയോടെ www.results.kite.kerala.gov.in , www.result.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം അറിയാം.
ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കൈറ്റിന്റെ ‘സഫലം 2024’ മൊബൈൽ ആപ്പിലൂടെയും ഫലമറിയാം. റിസൽട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ റിസൽട്ട് ലഭിക്കും.
71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു.
4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം 99.7 ശതമാനത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്.
എസ്.എസ്.എൽ.സി എഴുത്തു പരീക്ഷയിലും മിനിമം മാർക്ക് നിർബന്ധമാക്കി. 40 മാർക്കുള്ള വിഷയത്തിന് 12ഉം 80 മാർക്കുള്ള വിഷയത്തിന് 24ലുമാണ് മിനിമം മാർക്ക് എന്ന് വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരീക്ഷ ഫലം ഒറ്റനോട്ടത്തിൽ
എസ്.എസ്.എല്‍.സി. റഗുലര്‍ പരീക്ഷ
പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം - 4,27,153
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം - 4,25,563
വിജയശതമാനം - 99.69.%
കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.7%
കുറവ് 0.01 %
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം – 71,831
കഴിഞ്ഞ വര്‍ഷത്തെ എണ്ണം – 68,604
വര്‍ദ്ധനവ്- 3,227
എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്കീം പരീക്ഷ
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം -94
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം - 66
വിജയ ശതമാനം 70.21
എസ്.എസ്.എല്‍.സി പ്രൈവറ്റ് പഴയ സ്കീം പരീക്ഷ
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം -24
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം- 14
വിജയ ശതമാനം 58.33 %
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ ശതമാനം
ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല - കോട്ടയം - 99.92%
വിജയ ശതമാനം ഏറ്റവും കുറവുള്ള റവന്യൂ ജില്ല - തിരുവനന്തപുരം - 99.08 %
വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ - 100 %
വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല - ആറ്റിങ്ങൽ - 99 %
ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല - മലപ്പുറം – 4,934. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്ത് മലപ്പുറം ജില്ല ആയിരുന്നു. - 4,856
ഗള്‍ഫ് സെന്ററുകളുടെ പരീക്ഷാഫലം
ആകെ പരീക്ഷാകേന്ദ്രങ്ങള്‍ - 7
പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ - 533
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ - 516
വിജയ ശതമാനം - 96.81 %
മൂന്ന് ഗള്‍ഫ് സെന്ററുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.
- മോഡൽ സ്‌കൂൾ, അബുദാബി
- ഇൻഡ്യൻ സ്‌കൂൾ, ഫുജേറ
- ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂൾ, ഷാർജ.
ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാഫലം
ആകെ പരീക്ഷാകേന്ദ്രങ്ങള്‍- 9
പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ - 285
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ - 277
വിജയ ശതമാനം - 97.19 %.
100% ശതമാനം വിജയം നേടിയത് ആറ് സ്കൂളുകള്‍.
- ഷഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ സീനിയർ സെക്കന്ററി സ്‌കൂൾ, അമിനി
- ഗവൺമെന്റ്ഹൈസ്‌കൂൾ, ചെത്ത്‌ലത്ത്.
- ഗവൺമെന്റ്ഹൈസ്‌കൂൾ, അഗത്തി
- ഗവൺമെന്റ് സർദാർ പട്ടേൽ സീനിയർ സെക്കന്ററി സ്‌കൂൾ, കൽപ്പേനി
- ഗവൺമെന്റ്ഹൈസ്‌കൂൾ, മിനിക്കോയി
- ഗവൺമെന്റ്ഹൈസ്‌കൂൾ, കടമത്ത്
കൂടുതല്‍ കുട്ടികൾ പരീക്ഷ എഴുതിയ സെന്റര്‍
പി.കെ.എം.എം. എച്ച്.എസ്.എസ്, എടരിക്കോട്, മലപ്പുറം.
വിദ്യാര്‍ത്ഥികളുടെ എണ്ണം - 2,085
കഴിഞ്ഞ വർഷവും ഇതേ സ്‌കൂൾ ആയിരുന്നു. 1,876 വിദ്യാര്‍ത്ഥികള്‍
ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്
അഞ്ച് സെന്ററുകള്‍ - ഒരാൾ വീതം
- എച്ച്.എം.എച്ച്.എസ്.എസ്, രണ്ടാര്‍ക്കര, എറണാകുളം.
- ഗവ.എച്ച്.എസ്.എസ്, കുറ്റൂർ, തിരുവല്ല.
- എന്‍.എസ്.എസ് എച്ച്.എസ്. ഇടനാട്
- ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റര്‍ നാഷണൽ എച്ച് എസ്, തലശ്ശേരി
- ഗവ.എച്ച്എസ്എസ് ശിവൻകുന്ന്, മൂവാറ്റുപുഴ.
റ്റി.എച്ച്.എസ്.എല്‍.സി.പരീക്ഷ മാര്‍ച്ച് 2024
ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം- 47
പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍- 2,944
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ - 2,938
വിജയ ശതമാനം 99.8 %
ഫുൾ എ പ്ലസ് നേടിയവർ - 534
എസ്.എസ്.എല്‍.സി. - ഹിയറിംഗ് ഇമ്പയേർഡ് (എച്ച്.ഐ) പരീക്ഷ മാര്‍ച്ച് 2024
ആകെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം - 29
പരീക്ഷ എഴുതിയവരുടെ എണ്ണം - 224
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ -224
വിജയം 100 ശതമാനം.
ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം - 48
റ്റി.എച്ച്.എസ്.എല്‍.സി. ഹിയറിംഗ് ഇമ്പയേർഡ് (എച്ച്.ഐ) പരീക്ഷ മാർച്ച് 2024
ആകെ പരീക്ഷാകേന്ദ്രങ്ങൾ - 2
പരീക്ഷയെഴുതിയവരുടെ എണ്ണം - 8
ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം - 8
വിജയം 100 ശതമാനം.
ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഇല്ല.
എ.എച്ച്.എസ്.എൽ.സി. പരീക്ഷ മാർച്ച് 2024
സ്കൂളിന്റെ പേര് – കേരളകലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്കൂൾ, ചെറുതുരുത്തി.
പരീക്ഷ എഴുതിയവരുടെ എണ്ണം - 60
ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവരുടെ എണ്ണം – 59
വിജയ ശതമാനം - 98.33 %
ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം -1
മുഴുവന്‍ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയ സ്കൂളുകളുടെ എണ്ണം
സർക്കാർ സ്കൂളുകൾ -892
എയ്‍ഡഡ് സ്കൂളുകൾ - 1,139
അണ്‍ എയ്ഡഡ് സ്കൂളുകൾ - 443
കഴിഞ്ഞ വർഷത്തെക്കാൾ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണത്തില്‍ ഈ വർഷം നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
അതില്‍ ഗവ.സ്കൂളുകൾ -59 എണ്ണത്തിന്റെ കുറവ്
എയ്‍ഡഡ് സ്കൂളുകൾ - 52 എണ്ണത്തിന്റെ കുറവ്
അണ്‍ എയ്ഡഡ് സ്കൂളുകൾ 4 എണ്ണം കൂടിയിട്ടുണ്ട്.
മുഴുവന്‍ വിദ്യാർത്ഥികളേയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം കഴിഞ്ഞ വർഷം 2,581 ആയിരുന്നു.
ഈ വർഷം ആകെ – 2,474
കുറവ് – 107
കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 68,604 ആയിരുന്നു. എന്നാൽ ഈ വർഷം അത് 71,831 ആയി വർധിച്ചു. വർധനവ് - 3,227
ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ 09/05/2024 മുതല്‍ 15/05/2024 വരെ ഓണ്‍ലൈനായി നൽകാവുന്നതാണ്. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2024 മെയ് 28 മുതൽ ജൂൺ 6 വരെ നടത്തുന്നതും ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കുന്നതുമാണ്.
ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി – 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2024 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.