എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷഫലം തിങ്കളാഴ്​ച പ്രസിദ്ധീകരിക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ഫ​ലം തിങ്കളാഴ്​ച ഉ​ച്ച​ക്കു​ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ക്കും. ഉച്ചക്ക്​ രണ്ടു മണിക്കാണ്​ ഫലപ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടാകും.

രണ്ടുമുതല്‍ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ്​ ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിട്ടുണ്ട്.
‘പി.ആർ.ഡി ലൈവ്’ മൊബൈൽ ആപിലും http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://results.itschool.gov.in, http://results.kerala.nic.in, www.prd.kerala.gov.in സൈറ്റുകളിലും ഫലം ലഭ്യമാകും. എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി ഫലം​ http://thslcexam.kerala.gov.inലും ലഭ്യമാകും. ഗൂഗിൾ പ്ലേ സ്​റ്റോറിൽനിന്നും​ ആപ് സ്​റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.

ഇതിനുപുറമെ ‘സഫലം 2019’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗതഫലത്തിന്​ പുറമെ സ്കൂൾ-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ല തലങ്ങളിലുള്ള അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോര്‍ട്ടുകൾ, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ മൂന്നുമണി മുതല്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്​റ്റോറില്‍നിന്നും ‘Saphalam 2019’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത്​ വെക്കുന്നത് എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. ഹയര്‍ സെക്കൻഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറക്ക്​ ഇതേ പോര്‍ട്ടലിലും ആപ്പിലും ലഭ്യമാക്കും.

പ്രൈമറിതലം മുതലുള്ള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് ലഭ്യമായ 11769 സ്കൂളുകളിലും വിദ്യാർഥികള്‍ക്ക് ഫലം അറിയാനുള്ള സംവിധാനം ഒരുക്കാന്‍ നിർദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും

Tags:    
News Summary - SSLC exam result - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.