തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച അവസാനിക്കും. കോവിഡ് വ്യാപനഘട്ടത്തിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ആശങ്കകൾ മറികടന്നാണ് പരീക്ഷ പൂർത്തിയാക്കുന്നത്. 4,22,226 പേരാണ് പരീക്ഷയെഴുതുന്നത്. ബുധനാഴ്ച ബയോളജിയും വ്യാഴാഴ്ച ഒന്നാംഭാഷ പാർട്ട് രണ്ടിെൻറയും പരീക്ഷകൾ നടക്കും.
ചൊവ്വാഴ്ച സോഷ്യൽ സയൻസ് പരീക്ഷ പൂർത്തിയായി. മേയ് അഞ്ച് മുതൽ എസ്.എസ്.എൽ.സി െഎ.ടി പരീക്ഷ നടത്താനാണ് തീരുമാനം. െഎ.ടി പരീക്ഷ നിശ്ചിത സമയത്ത് നടന്നാൽ മേയ് 14ന് ഉത്തരക്കടലാസ് മൂല്യനിർണയം ആരംഭിക്കും.
പ്ലസ് ടു പരീക്ഷ തിങ്കളാഴ്ച പൂർത്തിയായിരുന്നു. ഉത്തരക്കടലാസ് മൂല്യനിർണയം മേയ് അഞ്ചിന് തുടങ്ങാനാണ് തീരുമാനം. പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചെങ്കിലും പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.