തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മേയ് അവസാനവാരത്തിൽ നടത്താൻ ധാരണ. ഇതുസംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിെൻറ ശിപാർശ ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം പരിഗണിച്ചേക്കും.
മേയ് 26 മുതലുള്ള തീയതികളാണ് പരിഗണിക്കുന്നത്. മേയ് 21, 22 തീയതികളിൽ പരീക്ഷ നടത്താൻ നിർദേശമുണ്ടെങ്കിലും റമദാൻ വ്രതവും പെരുന്നാൾ അവധിയും കാരണമാണ് മേയ് 26 മുതലുള്ള തീയതി പരിഗണിക്കാൻ ധാരണയായത്.
വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ധാരണ. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും വി.എച്ച്.എസ്.ഇ പരീക്ഷയും രാവിലെയും എസ്.എസ്.എൽ.സി ഉച്ചക്കുശേഷവും നടത്താനാണ് ശിപാർശ. ഇടവേളകളില്ലാതെ പരമാവധി വേഗത്തിൽ പരീക്ഷ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.