തിരുവനന്തപുരം: പതിമൂന്നര ലക്ഷത്തിലധികം വിദ്യാർഥികൾ ചൊവ്വാഴ്ച ഒരേസമയം പരീ ക്ഷഹാളിലെത്തുേമ്പാൾ വീഴ്ചകൾ ഒഴിവാക്കാൻ പഴുതടച്ച ക്രമീകരണം.
ആദ്യമായാണ് എ സ്.എസ്.എൽ.സി, ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഒരേസമയം നട ത്തുന്നത്. വിവിധ ചോദ്യപേപ്പറുകളിൽ വ്യത്യസ്ത ദൈർഘ്യമുള്ള പരീക്ഷകൾ ഒരേസമയം പി ഴവില്ലാതെ നടത്തുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് വെല്ലുവിളിയാണ്.
ഹയർ സെക്കൻഡറി അധ്യാപകരുടെ എതിർപ്പ് കാരണം പരമാവധി കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികളെ വെവ്വേറെ ഇരുത്തിയാണ് പരീക്ഷ. 360ഒാളം കേന്ദ്രങ്ങളിലാണ് ഇടകലർത്തി ഇരുത്തി പരീക്ഷ നടത്തുന്നത്.
എസ്.എസ്.എൽ.സി ചോദ്യേപപ്പറുകൾ ഇതിനകം പരീക്ഷകേന്ദ്രങ്ങളുടെ പരിസരത്തുള്ള ട്രഷറി/ ബാങ്ക് ലോക്കറുകളിൽ എത്തിച്ചു. ഇവ രാവിലെ എട്ടരക്കകം പരീക്ഷകേന്ദ്രങ്ങളിലെത്തിക്കും. ഹയർ സെക്കൻഡറി ചോദ്യേപപ്പറുകൾ സ്കൂളിൽ സജ്ജീകരിച്ച സ്ട്രോങ് റൂമിൽ കാമറ നിരീക്ഷണത്തിലാണ് സൂക്ഷിക്കുന്നത്.
രാവിലെ ഒമ്പതരക്ക് നീണ്ട ഫസ്റ്റ്ബെൽ മുഴങ്ങും. ഇതോടെ ഇൻവിജിേലറ്റർമാർ ക്ലാസ് മുറികളിലേക്ക് പോകണം. ഇൗസമയംതന്നെ വിദ്യാർഥികൾക്ക് ക്ലാസിൽ പ്രവേശിക്കാം. ഹാൾടിക്കറ്റ് പരിശോധന, ഹാജർ രേഖപ്പെടുത്തൽ, വിദ്യാർഥികൾക്ക് മെയിൻ ഉത്തരക്കടലാസ് നൽകൽ എന്നിവ ഇതിന് ശേഷം ചെയ്യണം.
ഉത്തരക്കടലാസിെൻറ മുൻപേജിൽ രജിസ്റ്റർ നമ്പർ രേഖപ്പെടുത്താൻ വിദ്യാർഥികളെ സഹായിക്കണം. ചീഫ്/ ഡെപ്യൂട്ടി ചീഫ് എന്നിവർ ചോദ്യേപപ്പർ മുറികളിൽ എത്തിക്കും.
ചോദ്യേപപ്പർ അതത് ദിവസേത്തത് തന്നെയെന്ന് ഉറപ്പുവരുത്തി ഇൻവിജിലേറ്റർമാർ സ്വീകരിക്കണം. 9.45ന് രണ്ട് ബെൽ മുഴങ്ങുന്നതോടെ ചോദ്യേപപ്പറുകൾ കുട്ടികൾക്ക് നൽകും.
9.45 മുതൽ പത്ത് വരെ ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനുള്ള കൂൾ ഒാഫ് ടൈം ആണ്. ഇൗസമയം വിദ്യാർഥികൾ രേഖപ്പെടുത്തിയ രജിസ്റ്റർ നമ്പർ ശരിയാണെന്ന് ഉറപ്പുവരുത്തി ഒന്നാംപേജിൽ ഇൻവിജിലേറ്റർ ഒപ്പുവെക്കണം.
പത്തിന് നീണ്ട (മൂന്നാം) ബെൽ മുഴങ്ങും. ഇൗ സമയം മുതൽ പരീക്ഷ എഴുതിത്തുടങ്ങാം. ശേഷം 10.30ന് ഒരു ബെല്ലും 11ന് രണ്ട് ബെല്ലും മുഴങ്ങും. 11.30ന് ഒരു ബെൽ, 12ന് രണ്ട് ബെൽ എന്നിങ്ങനെയും മുഴങ്ങും. 12.25ന് മുന്നറിയിപ്പ് ബെൽ (ഒന്ന്) മുഴങ്ങും. 12.30ന് നീണ്ട ബെൽ മുഴങ്ങുന്നതോടെ പരീക്ഷ പൂർത്തിയാകും.
ഇതിൽ എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾ ഒന്നിച്ച് നടക്കുന്ന സ്കൂളുകളിൽ 11.25ന് എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള വാണിങ് അനൗൺസ് ചെയ്യും.
11.30ന് എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയാവും. എസ്.എസ്.എൽ.സി പരീക്ഷ മാത്രം നടക്കുന്ന സ്കൂളുകളിൽ ഒന്നര മണിക്കൂർ പരീക്ഷക്ക് 11.25ന് വാണിങ് ബെൽ മുഴങ്ങും. 11.30ന് പരീക്ഷ അവസാനിച്ചതിന് നീണ്ട ബെല്ലും മുഴങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.