തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 1689 സ്കൂളുക ളിൽ വിദ്യാർഥികളെ ഇടകലർത്തി ഇരുത്താതെ നടത്താനാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറ ക്ടർ. ചൊവ്വാഴ്ച നടന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം യോഗത്തിൽ ഇതുസംബന്ധി ച്ച കണക്ക് ഡയറക്ടർ കെ. ജീവൻബാബു സമർപ്പിച്ചു.
2034 പരീക്ഷകേന്ദ്രങ്ങളിൽ 345 ൽ മാത്ര മാകും ഇടകലർത്തി ഇരുത്തേണ്ടിവരുക. ഇതിൽ 58 ൽ ക്ലാസുകളിൽ മൂന്ന് ബെഞ്ചും െഡസ്കും അധികമായി ക്രമീകരിച്ച് 30ന് പകരം 39 വിദ്യാർഥികൾ വരെ ഇരുന്ന് എഴുതേണ്ടിവരും. വിദ്യാർഥികളെ ഇടകലർത്തിയുള്ള പരീക്ഷ പ്രതിപക്ഷ അധ്യാപകസംഘടനകൾ എതിർത്തു. പരീക്ഷനടത്തിപ്പ് താളംതെറ്റിക്കുമെന്നും പറഞ്ഞു. മൂന്ന് പരീക്ഷകളും മാർച്ച് പത്തിനാണ് തുടങ്ങുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷികപരീക്ഷ മാർച്ച് രണ്ടിന് ആരംഭിച്ച് 30ന് അവസാനിക്കും. ഹൈസ്കൂളിനോടുചേർന്ന യു.പി, എൽ.പി ക്ലാസ് പരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് 30ന് അവസാനിക്കും.
സ്വതന്ത്രമായ യു.പി, എൽ.പി. ക്ലാസുകളിൽ 20ന് പരീക്ഷ ആരംഭിച്ച് 30ന് അവസാനിക്കും. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലെ പരീക്ഷ ഏപ്രിൽ ഒന്നു മുതൽ എട്ട് വരെയാണ്. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടപ്പാക്കുന്ന മെൻററിങ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘സഹിതം’ പോർട്ടലിലേക്ക് വിവരശേഖരണം ഉടൻ നടത്തും. ആദ്യഘട്ടമായി 1630 സ്കൂളിലെ ഒന്നു മുതൽ ഏഴുവരെ ക്ലാസിലെ വിവരശേഖരണമാണ് നടത്തുന്നത്. അധ്യാപകർ സഹരക്ഷിതാക്കളായി പിന്തുടർന്ന് പഠനപിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണിത്. സ്കൂളുകളുടെ പഠനമികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന പഠനോത്സവം ഫെബ്രുവരിയിൽ എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് നടത്തും.
യോഗത്തിൽ ഡി.ജി.ഇ കെ. ജീവൻബാബു, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ േഡാ.ജെ. പ്രസാദ്, അധ്യാപക സംഘടനാ പ്രതിനിധികളായ എൻ. ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൻ, എ.കെ. സൈനുദ്ദീൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.