തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുെട പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവക്കായുള്ള ഒാൺലൈൻ അപേക്ഷ വ്യാഴാഴ്ചമുതൽ ജൂലൈ ഏഴിന് വൈകീട്ട് നാലുവരെ സമർപ്പിക്കാം.
sslcexam.kerala.gov.in എന്ന വെബ്സൈറ്റിലെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
രജിസ്ട്രേഷനുശേഷം ലഭിക്കുന്ന പ്രിൻറൗട്ടും അപേക്ഷ ഫീസും പരീക്ഷയെഴുതിയ സെൻററിലെ പ്രഥമാധ്യാപകന് ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.
അപേക്ഷകൾ ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രഥമാധ്യാപകൻ കൺഫർമേഷൻ നടത്തണം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400ഉം പകർപ്പിന് 200 രൂപയും സൂക്ഷ്മപരിശോധനക്ക് 50 രൂപയുമാണ് ഫീസ്.
പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന പേപ്പറിെൻറ സൂക്ഷ്മ പരിശോധനക്കുവേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. െഎ.ടി വിഷയത്തിന് പുനർമൂല്യനിർണയം, പകർപ്പ് ലഭ്യമാക്കൽ, സൂക്ഷ്മപരിശോധന എന്നിവ ഉണ്ടായിരിക്കില്ല. പ്രഥമാധ്യാപകൻ ലഭിച്ച അപേക്ഷയുടെ പ്രിൻറൗട്ട് ഒാൺലൈനിൽ പരിശോധിച്ചശേഷം ഫീസ് സ്വീകരിച്ചശേഷം അപേക്ഷകർക്ക് രസീതായി നൽകേണ്ടതുമാണ്.
പുനർമൂല്യനിർണയത്തിലൂടെ ഉയർന്ന ഗ്രേഡ് ലഭിച്ചാൽ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർഥിക്ക് തിരികെ നൽകും.
ഉത്തരക്കടലാസിെൻറ പകർപ്പ് ലഭിച്ചശേഷം പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ അവസരമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.