സ്​​റ്റേ​റ്റ്​ എ​ലി​ജി​ബി​ലി​റ്റി ​ടെ​സ്​​റ്റ്​ ആ​ഗ​സ്​​റ്റ്​ 20ന്​

സം​സ്ഥാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നോ​ൺ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക യോ​ഗ്യ​ത​നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ‘സെ​റ്റ്​’ അ​ഥ​വാ സ്​​േ​റ്റ​റ്റ്​ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ ആ​ഗ​സ്​​റ്റ്​ 20ന്​ ​ന​ട​ക്കും. ജി​ല്ല ആ​സ്​​ഥാ​ന​ങ്ങ​ൾ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും. കേ​ര​ള സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി​യാ​ണ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത്. 

സെ​റ്റി​നു​ള്ള അ​പേ​ക്ഷ​ഫോ​റം ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ 12 വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യും. അ​പേ​ക്ഷ​ഫീ​സ്​ 750 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 375 രൂ​പ മ​തി. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​നാ​യു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ, ആ​ക്​​സ​സ്​ കീ ​എ​ന്നി​വ  അ​പേ​ക്ഷ​ഫോ​റ​ത്തി​ലു​ണ്ടാ​വും. ഇ​വ ര​ണ്ടും ഉ​പ​യോ​ഗി​ച്ച്​ www.lbscentre.org / www.lbskerala.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ജൂ​ൺ 22 മു​ത​ൽ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. ജൂ​ൈ​ല​ 12ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു മ​ണി​വ​രെ ര​ജി​സ്​​ട്രേ​ഷ​ൻ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സ്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 

ടെ​സ്​​റ്റി​ൽ 30 വി​ഷ​യ​ങ്ങ​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​റ​ബി​ക്, ആ​ന്ത്രോ​പ്പോ​ള​ജി, ബോ​ട്ട​ണി, കെ​മി​സ്​​ട്രി, കോ​മേ​ഴ്​​സ്, ഇ​ക്ക​ണോ​മി​ക്​​സ്, ഇം​ഗ്ലീ​ഷ്, ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി, ഹി​ന്ദി, ഹി​സ്​​റ്റ​റി, ഹോം​സ​യ​ൻ​സ്, ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി, ജേ​ണ​ലി​സം, മ​ല​യാ​ളം, ക​ന്ന​ട, മാ​ത്ത​മാ​റ്റി​ക്​​സ്, മ്യൂ​സി​ക്, ഫി​ലോ​സ​ഫി, ഫി​സി​ക്​​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, സം​സ്​​കൃ​തം, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ത​മി​ഴ്, ഉ​ർ​ദു, സു​വോ​ള​ജി എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ഷ​യ​ങ്ങ​ൾ. 

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ തു​ല്യ​ഗ്രേ​ഡി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി.​എ​ഡും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ു​ല്യ​ഗ്രേ​ഡി​ൽ കു​റ​യാ​ത്ത എം.​എ​സ്​​സി എ​ജു​ക്കേ​ഷ​ൻ യോ​ഗ്യ​ത നേ​ടി​യ​വ​രെ​യും പ​രി​ഗ​ണി​ക്കും. ആ​ന്ത്രോ​പ്പോ​ള​ജി, കോ​മേ​ഴ്​​സ്, ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, ജി​യോ​ള​ജി, ഹോം​സ​യ​ൻ​സ്, ജേ​ണ​ലി​സം, മ്യൂ​സി​ക്, ഫി​ലോ​സ​ഫി, സൈ​ക്കോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​തു​ല്യ​ഗ്രേ​ഡി​ൽ കു​റ​യാ​തെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക്​ ബി.​എ​ഡ്​ ​േയാ​ഗ്യ​ത നി​ർ​ബ​ന്ധ​മി​ല്ല. ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും ബി.​എ​ഡും ഉ​ള്ള​വ​ർ​ക്ക്​ ഇം​ഗ്ലീ​ഷ്​ വി​ഷ​യ​ത്തി​ൽ ‘സെ​റ്റി​ൽ’ പ​െ​ങ്ക​ടു​ക്കാം. 

പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി നേ​ടി​യ​തി​നു​ശേ​ഷം ഫൈ​ന​ൽ ബി.​എ​ഡി​ന്​ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ബി.​എ​ഡ്​ ക​ഴി​ഞ്ഞ്​ ഫൈ​ന​ൽ മാ​സ്​​േ​റ്റ​ഴ്​​സ്​ ഡി​ഗ്രി​ക്ക്​ പ​ഠി​ക്കു​ന്ന​വ​ർ​ക്കും വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി ‘സെ​റ്റി​ന്​’ അ​പേ​ക്ഷി​ക്കാം. 

സെ​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ പ്രാ​യ​പ​രി​ധി​യി​ല്ല. ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്​​സ്​ മാ​തൃ​ക​യി​ലു​ള്ള ടെ​സ്​​റ്റി​ൽ ര​ണ്ട്​ പേ​പ്പ​റു​ക​ളു​ണ്ട്. ഒാ​രോ പേ​പ്പ​റി​നും 120 മി​നി​റ്റ്​ വീ​തം സ​മ​യം ല​ഭി​ക്കും. പേ​പ്പ​ർ ഒ​ന്ന്​ പൊ​തു​വാ​യി​ട്ടു​ള്ള​താ​ണ്. ഇ​തി​ൽ​ പൊ​തു​വി​ജ്​​ഞാ​ന ചോ​ദ്യ​ങ്ങ​ളും ടീ​ച്ചി​ങ്​​ അ​ഭി​രു​ചി പ​രി​ശോ​ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളും അ​ട​ങ്ങി​യ ര​ണ്ട്​ പാ​ർ​ട്ടു​ക​ളു​ണ്ടാ​വും. പേ​പ്പ​ർ ര​ണ്ടി​ൽ പ്ര​ത്യേ​കം തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പി.​ജി നി​ല​വാ​ര​ത്തി​ലു​ള്ള ​േചാ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ഒാ​രോ പേ​പ്പ​റി​നും 120 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​വും. ഒാ​രോ ​േചാ​ദ്യ​ത്തി​നും ഒാ​രോ മാ​ർ​ക്ക്​ വീ​തം. എ​ന്നാ​ൽ, പേ​പ്പ​ർ ര​ണ്ടി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ 80 ചോ​ദ്യ​ങ്ങ​ൾ വീ​ത​മാ​ണു​ണ്ടാ​വു​ക. ഒാ​രോ​ന്നി​നും ഒ​ന്ന​ര മാ​ർ​ക്ക്​ വീ​തം. ഉ​ത്ത​രം തെ​റ്റി​യാ​ലും സ്​​കോ​ർ ചെ​യ്​​ത​തി​ൽ​നി​ന്ന്​ മാ​ർ​ക്ക്​ കു​റ​ക്കി​ല്ല. മൂ​ല്യ നി​ർ​ണ​യ​ത്തി​ന്​ നെ​ഗ​റ്റി​വ്​ മാ​ർ​ക്കി​ല്ല. ടെ​സ്​​റ്റ്​ സി​ല​ബ​സും മു​ൻ​കാ​ല ചോ​ദ്യ​പേ​പ്പ​റു​ക​ളും വെ​ബ്​​സെ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ ടെ​സ്​​റ്റി​ന്​ ത​യാ​റെ​ടു​ക്കാം. 

ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്​ ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ പേ​പ്പ​ർ ഒ​ന്നി​ന്​ 40, പേ​പ്പ​ർ ര​ണ്ടി​ന്​ 40, മൊ​ത്ത​ത്തി​ൽ 48 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ മാ​ർ​ക്ക്​ നേ​ട​ണം. ഒ.​ബി.​സി നോ​ൺ ക്രീ​മി​​ലെ​യ​ർ വി​ഭാ​ഗ​ക്കാ​ർ യ​ഥാ​ക്ര​മം 35, 35, 45 ​ശ​ത​മാ​നം, പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ യ​ഥാ​ക്ര​മം 35, 35, 40 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ മാ​ർ​ക്ക്​ നേ​ട​ണം. ഉ​ത്ത​ര​സൂ​ചി​ക  ആ​ഗ​സ്​​റ്റ്​ 23ന്​ ​വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.lbscentre.org, www.lbskerala.com എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. 

അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണം ചെ​യ്യു​ന്ന പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ൾ
തി​രു​വ​ന​ന്ത​പു​രം ജി.​പി.​ഒ, ആ​റ്റി​ങ്ങ​ൽ, നെ​യ്യാ​റ്റി​ൻ​ക​ര, പൂ​ജ​പ്പു​ര, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ർ, പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, വൈ​ക്കം, പാ​ലാ, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, എ​റ​ണാ​കു​ളം, ആ​ലു​വ, കൊ​ച്ചി, മൂ​വാ​റ്റു​പു​ഴ, പെ​രു​മ്പാ​വൂ​ർ, ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, കു​ന്ദം​കു​ളം, തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, ആ​ല​ത്തൂ​ർ, ഒ​ല​വ​ക്കോ​ട്, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, മ​ഞ്ചേ​രി, പൊ​ന്നാ​നി, തി​രൂ​ർ, കോ​ഴി​ക്കോ​ട്​, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, ക​ൽ​പ​റ്റ, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ്, ത​ല​ശ്ശേ​രി. 
Tags:    
News Summary - state eligibility test on august 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.