കോഴിക്കോട്: സംസ്ഥാനത്തെ 10ാം ക്ലാസ് വിദ്യാർഥികളുടെ പഠന നിലവാരം അളക്കാൻവേണ്ടി കേരളത്തിലുടനീളം നാഷനല്‍ അച്ചീവ്മെൻറ് സര്‍വേയുടെ (നാസ്) ഭാഗമായി തിങ്കളാഴ്ച പ്രത്യേക പരീക്ഷ നടക്കും. തെരഞ്ഞെടുത്ത സ്കൂളുകൾക്ക് രാവിലെ 10 മുതൽ 11.30 വരെയാണ് പരീക്ഷ. ഭാഷ, ഗണിതം, സയൻസ്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ജനുവരി 27ന് സ്കൂളുകളിൽ ഇതിെൻറ ഭാഗമായി മോഡൽ പരീക്ഷകൾ നടത്തിയിരുന്നു. ഒാരോ ജില്ലയിൽനിന്നും 80ഒാളം സ്കൂളുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ 47 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും 33 മലയാളം മീഡിയം സ്കൂളുകളുമാണ് വിദ്യാർഥികളെ പരീക്ഷക്കിരുത്തുന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്താനുള്ള എന്‍.സി.ഇ.ആര്.ടിയുടെ നടപടികളുടെ ഭാഗമായാണ് പരീക്ഷ. തെരഞ്ഞെടുത്ത മുഴുവന്‍ വിദ്യാലയങ്ങളിലും ഇതിനാവശ്യമായ ചോദ്യപേപ്പറുകള്‍ എത്തിച്ചിട്ടുണ്ട്. ഓരോ ചോദ്യങ്ങള്‍ക്കും നാലുവീതം ഉത്തരങ്ങള്‍ നല്കി അവയില്‍നിന്ന് ശരിയായത് മാത്രം തെരഞ്ഞെടുത്ത് എഴുതുന്ന ഒബ്ജക്ടിവ് രീതിയിലാവും പരീക്ഷ നടക്കുക. ഇതാദ്യമായാണ് ഒബ്ജക്റ്റിവ് രീതിയില്‍ മാത്രമുള്ള ഒരു പരീക്ഷയെ വിദ്യാര്‍ഥികള്‍ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.