ന്യൂഡൽഹി: ജൂൺ 16ന് നടത്താൻ തീരുമാനിച്ചിരുന്ന എയിംസ്, ജിപ്മർ, പിജിമെർ, നിംഹാൻസ് എന്നിവിടങ്ങളിലെ ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ഐ.എൻ.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാൻ സുപ്രീംകോടതി നിർദേശം. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തേക്ക് പരീഷ മാറ്റിവെക്കാനാണ് കോടതി ഉത്തരവിട്ടത്.
ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. നാഷണൽ ഇൻപോർട്ടൻസ് കംബൈൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ-സി.ഇ.ടി) മാറ്റിവെക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സമർപ്പിച്ചിരുന്നത്.
23 എം.ബി.ബി.എസ് ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മെഡിക്കൽ സ്റ്റുഡന്‍റ് നെറ്റ് വർക് (ചത്തീസ്ഗഡ് ചാപ്റ്റർ) എന്നിവരെ കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന 35 ഡോക്ടർമാരും ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.