തമിഴ്‌നാട് പ്ലസ് ടു പരീക്ഷ റദ്ദാക്കി

ചെന്നൈ: കോവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ പ്ലസ് ടു പരീക്ഷ തമിഴ്‌നാട് റദ്ദാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തീരുമാനം.

കുട്ടികള്‍ക്ക് മാര്‍ക്കുകള്‍ നല്‍കുന്നത് സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളുകളിലും കോളജുകളിലേക്കും തുടര്‍പഠനം ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് സെക്രട്ടറി, മദ്രാസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍ എന്നിവരടങ്ങുന്നതാണ് സമിതി.

തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഇന്ന് ജൂണ്‍ 14 വരെ നീട്ടിയിരുന്നു. തുടര്‍ച്ചയായ 11-ാം ദിവസവും സംസ്ഥാനത്ത് 450ലേറെ പ്രതിദിന കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    
News Summary - Tamil Nadu cancels Class 12 state board exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.