യു.പി.എസ്.സി 2024 വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവിസ് (ഐ.ഇ.എസ്), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവിസ് (ഐ.എസ്.എസ്) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ ദേശീയതലത്തിൽ ജൂൺ 21ന് ആരംഭിക്കും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭിക്കും. ഏപ്രിൽ 30 വൈകീട്ട് ആറുമണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഫീസ് 200 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. www.upsconline.nic.inൽ അപേക്ഷ നൽകാം.
ഐ.ഇ.എസ് പരീക്ഷക്ക് ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഐ.എസ്.എസ് പരീക്ഷക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
ശാരീരിക, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 21-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പരീക്ഷാഘടന, സിലബസ്, സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. ജൂനിയർ ടൈം സ്കെയിലിൽ ഐ.ഇ.എസിൽ 18 ഒഴിവുകളിലും ഐ.എസ്.എസിൽ 30 ഒഴിവുകളിലും നിയമനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.